26.9 C
Kollam
Friday, January 28, 2022
spot_img

ശ്രീനിവാസന്‍,സിദ്ദീഖ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവര്‍ ട്വന്‍റി-20 യില്‍ ചേര്‍ന്നു

തദ്ദേശതെരഞ്ഞെടുപ്പില്‍ എറണാകുളത്തിന്‍്റെ കിഴക്കന്‍ മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയ ട്വന്‍്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. ഇതിന്റെ ഭാഗമായി സിനിമ നടന്‍ ശ്രീനിവാസനും, സംവിധായകന്‍ സിദ്ദീഖും, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്‍റി-20യില്‍ ചേര്‍ന്നു.ട്വന്‍റി-20ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസന്‍, കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റി-20 മോഡലെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി-20യിലേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞു. കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20. അതിനാലാണ് താന്‍ പിന്തുണ നല്‍കുന്നത്.

മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബി.ജെ.പിയിലാണ്. അവര്‍ ബി.ജെ.പി. വിട്ട് ട്വന്റി 20 ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി യവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞുസംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്ന തിന്‍്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ട്വന്‍്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വന്‍്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടന്‍ ശ്രീനിവാസനും , സംവിധായകന്‍ സിദ്ദീഖും ഏഴംഗ ഉപദേശക സമിതിയില്‍ അംഗങ്ങളാവും.നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വന്‍്റി 20 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. ട്വന്‍്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടില്‍ സുജിത്ത് പി. സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി യാവുന്നത്. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥി യാവുക. ചിത്ര സുകുമാരനാണ് പെരുമ്ബാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയില്‍ മാധ്യമപ്രവര്‍ത്തകനായ സി.എന്‍. പ്രകാശന്‍ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനില്‍ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം ഉള്ളവരാണ്.

Report : Green Media vision News

വാർത്തകൾക്കും പരസ്യങ്ങൾക്കും

mob : 9447610150, 9497361968

Related Articles

Stay Connected

22,036FansLike
3,141FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles