ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കരിങ്ങന്നൂർ ഏഴാം കുറ്റിയിൽ 1998 ൽ മൂന്നിന പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ശിശുവിഹാർ 2020-21 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി നാൽപ്പത് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ശിശുവിഹാറിന്റെ ഉത്ഘാടനം ക്ഷീര വികസന മൃഗ സുരക്ഷ ണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു. ഇതിനോടൊപ്പം വിവിധ കുടുംബശ്രീ പദ്ധതികളുടെ ഫണ്ട് വിതരണം ഗുണഭോക്താക്കൾക്കും സംരഭകർക്കും വിതരണം ചെയ്തു.
,വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം അൻസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ: എസ് ഷൈൻകുമാർ , ബ്ലോക്ക് പഞ്ചായത്തംഗം കരിങ്ങന്നൂർ സൂക്ഷമ . വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ ബി.ബിജു, ക്ഷേമകാര്യ സ്റ്റാൻ ന്റിഗ് ചെയർ പേഴ്സൺ ജീ ജയശ്രീ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എച്ച്. സജീദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ലിജി, ജെ അമ്പിളി , എം നിസാം, ജെസീന ജമീൽ , പി.ആർ സന്തോഷ്, കെ. വിശാഖ്, റ്റി.കെ ജ്യോതിദാസ് , എ കെ മെഹറുന്നീസ ,പി. ആനന്ദൻ യൂസഫ് പ്ലാ മുറ്റം, എന്നിവർ ആശംസകൾ അർപ്പിച്ചു