റിയാലിറ്റിഷോയിലൂടെ ചലചിത്രരംഗത്തെത്തിയ താരമാണ് ശിവാനി നാരായണന്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന കമല്ഹാസന് ചിത്രം വിക്രമായിരുന്നു ശിവാനിയുടെ അരങ്ങേറ്റചിത്രം. ഇപ്പോഴിതാ സംവിധായകന് പൊന്‍ റാമിന്റെ പുതിയ ചിത്രത്തില്‍ നായിക വേഷത്തിലെത്തുകയാണ് ശിവാനി. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ശിവാനി ചിത്രത്തിലെത്തുന്നത്. സണ്‍ പിക്ചേഴ്സ നിര്‍മ്മിക്കുന്ന ചിത്രം വിജയ് സേതുപതിയുടെ 46-മത് ചിത്രമാണ്. അതേസമയം വിക്രത്തില്‍ വിജയ് സേതുപതിയുടെ നായികയാകുന്നത് മൈന നന്ദിനിയാണ്. മലയാളി സംവിധായകന് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ വിജയ് സേതുപതിയും വിക്രമും ആദ്യമായി ഒന്നിക്കുകയാണ്. കമല്‍ഹാസനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തില്‍ കമല്ഹാസന് ചെറിയ വേഷത്തില്‍ എത്തുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിക്രമിന്റെയും വിജയ് സേതുപതിയുടെയും ആരാധകര്‍ ഈ വാര്‍ത്ത അറിഞ്ഞതുമുതല്‍ വലിയ ആവേശത്തിലാണ്.