24.9 C
Kollam
Sunday, September 25, 2022
spot_img

ശിലയിൽ തീർത്ത കാവ്യം…..കോട്ടുക്കൽ ഗുഹാക്ഷേത്രം

ഇത് കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത് കോട്ടുക്കൽ എന്ന ഗ്രാമപ്രദേശം. കൊത്തിയ കല്ല് എന്നർത്ഥം വരുന്ന പദമാണ് കോട്ടുക്കൽ. ഇതിനു കാരണം ഇവിടുത്തെ അതി പുരാതനവും അത്ഭുതം ഉളവാക്കുന്നതുമായ ഒരു ക്ഷേത്രമാണ്. ആറാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയ്ക്ക് നെടില പരന്തക നെടും ചടയൻ എന്ന നാട്ടു രാജാവാണ് ഇത്‌ പണികഴിപ്പിച്ചത് എന്ന് ചരിത്രകാരന്മാർ പറയപ്പെടുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്.

ശിവൻറെ നിർദേശപ്രകാരം ഹനുമാനും ഭൂതഗണങ്ങളും കൂടി നിർമ്മിച്ച ക്ഷേത്രം ഭൂമിയിൽ സ്ഥാപിക്കാൻ വേണ്ടി കടന്നുവരുമ്പോൾ ഏകദേശം ഈ സ്ഥലത്ത് എത്തിയപ്പോൾ നേരം വെളുത്ത് കോഴി കൂവി അതുകൊണ്ട് അവർ ഈ അമ്പലത്തെ ഇവിടെ സ്ഥാപിച്ച ശേഷം അപ്രത്യക്ഷരായി എന്ന് പറയപ്പെടുന്നു. വയലേലകൾക്ക് നടുവിൽ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ പ്രധാനമായും രണ്ട് അറകൾ ആണുള്ളത്. അതിനുള്ളിൽ രണ്ടു ശിവലിംഗവും രണ്ടു ഹനുമാൻ പ്രതിഷ്ഠയും ഇതിനുപുറമേ ഒരു ഗണപതി പ്രതിഷ്ഠയും ശിവ വാഹനമായ നന്ദികേശനെയും നമുക്കിവിടെ ദർശിക്കാം. ഒരു കമാനത്തിനുള്ളിൽ രണ്ടു ശിവപ്രതിഷ്ഠ വരുന്നതിനാൽ ഇത് ദ്വൈത ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ക്ഷേത്രവും ഇത് തന്നെ ആകണം.

അതിപുരാതനമായ റോക്ക് കട്ട് ആർക്കിടെക്ച്ചർന്റെ ഒരു മകുടോദാഹരണമാണ് കോട്ടുക്കൽ ഗുഹാക്ഷേത്രം.ഇന്ന് ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനും പുരാവസ്തു വകുപ്പിനും ആണ്. ഒറ്റക്കൽ പാറയിൽ ആണ് ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ മുഴുവനും ചെയ്തു വെച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ തൊട്ടു മുൻപിലായി തന്നെ ഒരു കിണറുണ്ട്. ഈ കിണറ്റിലെ വെള്ളത്തിന് ഏതുരോഗത്തിനും പെട്ടെന്ന് ശമനം നൽകുന്ന ഒരു അത്ഭുതസിദ്ധി ഉണ്ടെന്നാണ് വിശ്വാസം. വിശ്വാസികൾക്കു പുറമേ ചരിത്രാന്വേഷികളും ഗവേഷകരും ആർക്കിടെക്ചറൽ വിദ്യാർഥികളും എല്ലാം ഈ അത്ഭുത നിർമ്മിതി തേടി ഇവിടെയെത്തുന്നു. See More………

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles