25.6 C
Kollam
Tuesday, August 9, 2022
spot_img

ശാസ്താംകോട്ട തലയിണക്കാവിൽ റെയിൽവേ അടിപ്പാതയുടെ നിർമാണം തുടങ്ങി

ശാസ്താംകോട്ട: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തലയിണക്കാവിൽ റെയിൽവേ അടിപ്പാതയുടെ നിർമാണം തുടങ്ങി. രണ്ടര കോടി രൂപ ചെലവഴിച്ചാണ് അടിപ്പാത നിർമിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 ഓടെയാണ് നിർമാണം തുടങ്ങിയത്. മൺറോതുരുത്ത് റെയിൽവേ സ്‌റ്റേഷനും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുമിടയിൽ തലയിണക്കാവ് ക്ഷേത്രത്തിന് സമീപമാണ് അടിപ്പാത നിർമിക്കുന്നത്. കാരാളിമുക്കിൽ നിന്ന് പടിഞ്ഞാറെ കല്ലടയിലേക്കുള്ള പ്രധാന പാതയിൽ തലയിണക്കാവ് ക്ഷേത്രത്തിന് മുന്നിലെ റെയിൽവേ ഗേറ്റ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു വരികയായിരുന്നു. അടിപ്പാത നിർമിക്കാൻ അനിയോജ്യമായ ഭൂപ്രകൃതിയുള്ള ഇവിടെ അടിപ്പാത നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം ഇതിനാവശ്യമായ സമ്മർദ്ദം റെയിൽവേയിൽ ചെലുത്തി ഇതിെൻറ അനുമതി നേടിയെടുക്കുകയായിരുന്നു. നിർമാണ പ്രവർത്തനം ആരംഭിച്ചപ്പോൾ കൊടിക്കുന്നിൽ സുരേഷ് എം.പി സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, കല്ലട ഗിരീഷ്, സുരേഷ് ചന്ദ്രൻ, നിഥിൻ എസ്. കല്ലട എന്നിവരും ഒപ്പമുണ്ടായിരുന്നു 

Related Articles

Stay Connected

22,036FansLike
3,429FollowersFollow
19,900SubscribersSubscribe
- Advertisement -spot_img

Latest Articles