25.5 C
Kollam
Tuesday, August 9, 2022
spot_img

ശാബ്ദിനികേതൻ പോലീസ് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ വായനപക്ഷാചരണം

ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണത്തിൻറെ ഭാഗമായി മുൻകാല ഗ്രന്ഥശാല പ്രവർത്തകൻ ശ്രീ. പഴങ്ങാലം ബദറുദ്ദീനെ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. കെ. ബി. മുരളീകൃഷ്ണൻ ആദരിക്കുന്നു.

കൊല്ലം ശാബ്ദിനികേതൻ പോലീസ് ലൈബ്രറി ആൻഡ് റീഡിങ്  റൂമിൻറെ നേതൃത്വത്തിൽ  വായനപക്ഷാചരണത്തിൻറെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ, തിരുനല്ലൂർ കരുണാകരൻ അനുസ്മരണം, മുൻകാല ഗ്രന്ഥശാല പ്രവർത്തകൻ ശ്രീ. പഴങ്ങാലം ബദറുദ്ദീനെ ആദരിക്കൽ, നിർധനരായ മൂന്ന് കുട്ടികൾക്ക് പ്രവാസി വ്യവസായി ശ്രീ. അഭിലാഷ് കോക്കാട്ടിൻറെ (കാവനാട് ) സഹായത്തോടെ മൊബൈൽഫോൺ നൽകൽ എന്നിവ നൽകി . പഴങ്ങാലം ബദറുദ്ദീൻെറ വസതിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി വൈസ് പ്രസിഡൻറ് ശ്രീ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ശ്രീ. എ.ആർ. ഹാഷിം സ്വാഗതം പറഞ്ഞു. ഉദ്ഘാടനം കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ബി. മുരളീകൃഷ്ണൻ നിർവഹിച്ചു. കരീപ്ര പഞ്ചായത്ത് പ്രസിഡൻറ്  അഡ്വ. പി. എസ്. പ്രശോഭ മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് കൗൺസിലർ . ജെ. എസ്. നെരൂദ, ശ്രീ. നിയാസ്  എന്നിവർ ആശംസയും ലൈബ്രറി ജോയിൻറ് സെക്രട്ടറി . ബൈജു നന്ദിയും പറഞ്ഞു .

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles