24.9 C
Kollam
Wednesday, July 28, 2021
spot_img

ശബരിമല മാസപൂജ ; KSRTC പ്രത്യേക സർവ്വീസ് നടത്തും

ശബരിമലയിലെ കർക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോൾ കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ ആരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കർക്കിടക മാസപൂജ പ്രമാണിച്ച് ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അയക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്തർക്കും കെഎസ്ആർടിസി യാത്രാ സൗകര്യം ഒരുക്കും. ഈ കാലയളവിൽ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നതിന് തിരുവനന്തപുരം സെൻട്രൽ, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര യൂണിറ്റ് ഓഫീസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇതിന്റെ തയ്യാറെടുപ്പുകൾക്കായി ആവശ്യമായ ജീവനക്കാരെ കെഎസ്ആർടിസി വിന്യസിച്ച് കഴിഞ്ഞു. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ജൂലൈ 16 മുതൽ പമ്പയിലും നിലയ്ക്കലും നടത്തുന്ന സർവ്വീസിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടി പബ്ലിക് അഡ്രസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

നിലക്കൽ- പമ്പ ചെയിൻ സർവീസിനായി 15 ബസുകളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കൂടുതൽ തീർത്ഥാടകർ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. കൂടാതെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് നടത്തും. കോട്ടയം, എരുമേലി എന്നീ ഡിപ്പോകളിൽ നിന്നും ആവശ്യമെങ്കിൽ പമ്പയിലേക്ക് സർവീസുകൾ നടത്തുമെന്നും
കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Ente KSRTC App” Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralasrtc.app

കൂടുതൽ വിവരങ്ങൾക്ക് :-

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

വാട്സാപ്പ് – 8129562972

പമ്പ – 0473 5203445
പത്തനംതിട്ട – 0468 22366, 9495099904
തിരുവനന്തപുരം – 0471 2323886, 9495099902
കൊട്ടാരക്കര – 0474 2452622, 9188526724
പന്തളം – 0473 425 5800, 9188526727
കോട്ടയം – 0481 2562908, 9495099906
ചെങ്ങന്നൂർ – 0479 2452353, 9188526730
എരുമേലി – 0482 8212345, 9188526738

Kerala State Road Transport Corporation

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles