29.9 C
Kollam
Sunday, January 23, 2022
spot_img

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

പത്തനംതിട്ട: കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.  അപകടത്തിൽ ഡ്രൈവറുടെ നില ഗുരുതരമാണ്. പത്തനംതിട്ട കണിമലയിൽ അട്ടി വളവിൽ നിയന്ത്രണം വിട്ട് ബസ് മറയുകയായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ബസ്സിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ ഉണ്ടായിരുന്നത് എന്ന് നാട്ടുക്കാർ പറഞ്ഞു. അട്ടി വളവ് സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ്. റോഡിന്‍റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നത് കാരണം ബസ് താഴ്ചയിലെക്ക് മറഞ്ഞില്ല. 

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles