28.9 C
Kollam
Saturday, July 31, 2021
spot_img

ശക്തികുളങ്ങര സ്വദേശി ആൻ്റണി എഡ്വിന് കാത്ത് പ്രാർത്ഥനയും കണ്ണിരുമായി ആൻ്റണിയുടെ കുടുംബം.


കൊല്ലം : ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈയിൽ നിയന്ത്രണം വിട്ട ബാർജ് എണ്ണകപ്പലിൽ ഇടിച്ച് മുങ്ങി കാണാതായ കൊല്ലം ശക്തികുളങ്ങര സ്വദേശി ആൻ്റണി എഡ്വിന് കാത്ത് പ്രാർത്ഥനയും കണ്ണിരുമായി ആൻ്റണിയുടെ കുടുംബം. കൊല്ലം പുത്തൻതുരുത്ത് ഡാനി ഡെയ്ലിൽ 27 വയസുള്ള ആൻ്റണി എഡ്വിനെ ആണ് കാണാതായത്.നാല് വർഷമായി മുംബൈയിൽ ജോലി ചെയ്യുന്ന ആൻ്റെണി രണ്ട് വർഷമായി ആഫ് കോൺകമ്പിനിയിലെ ജീവനക്കാരനാണ്.ബാർജ് അപകടത്തിൽപ്പെട്ട ശേഷം ആൻ്റെ ണിയെ കുറിച്ച് യാതൊരു വിവരവും കിട്ടിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കമ്പിനി അധികൃതർ യാതൊരു വിവരങ്ങളും ബന്ധുക്കൾക്ക് നൽകിയിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നാണ് അവസാനമായി കിട്ടിയ വിവരം. മത്സ്യതൊഴിലാളിയായ എഡ്വിൻ്റെയും, വിമലയുടെയും മകനാണ് ആൻ്റെണി. പുതിയ കമ്പിനിയിൽ ജോലിയിൽ പ്രവേശിച്ച ശേഷം ആൻ്റെണി വീട്ടിൽ വന്നിട്ട് രണ്ട് വർഷമായി. കഴിഞ്ഞ പതിനേഴാം തീയതിയാണ് ആൻ്റെ ണി അവസാനമായി വീട്ടിലേക്ക് ഫോണിൽ വിളിച്ചത്.അന്ന് മാതാപിതാക്കളുടെ വിവാഹ വാർഷികമായിരുന്നു. ആശംസകൾ നേരാനാണ് വിളിച്ചത്. കടൽ പ്രക്ഷുബ്ദമാണെന്നും ബാർജിലുള്ള മറ്റ് സഹപ്രവർത്തകരും സുരക്ഷിതരാണെന്നും പിതാവിനോട് പറഞ്ഞിരുന്നു. പിന്നീട് ആൻ്റണിയെ കുറിച്ച് യാതൊരു വിവരവും ബന്ധുക്കൾക്കോ, ജില്ലാ ഭരണകൂടത്തിനോ ലഭിച്ചിട്ടില്ല. എൻ.കെ പ്രേമചന്ദ്രൻ എം പി ,എം .എൽ.എ സുജിത് വിജയൻ പിള്ള എന്നിവർ ആൻ്റണിയുടെ വീട്ടിലെത്തി അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു..

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles