കൊല്ലം : കനത്ത മഴയിൽ പവിത്രേശ്വരം കാരുവേലിൽ തോടിൻ്റെ പുത്തൻവീട്ടിൽ പാലത്തിനുസമീപം തോടിൻ്റെ സംരക്ഷണഭിത്തി തകർന്നു വീടിനു സമീപം മുറ്റം ഇടിഞ്ഞു അപകടാവസ്ഥയിൽ . ഇടവട്ടം കാരുവേലിൽ ചോതിയിൽവീട്ടിൽ ഗോപൻ്റെ വീട്ടുമുറ്റമാണ് തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നത്. തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്നതാണ് വീടിൻ്റെ മുറ്റം ഇടിയാൻ കാരണം. എഴുകോൺ മൂഴിയിൽ നിന്നു ആരംഭിക്കുന്ന തോട് കൈതക്കോട് പള്ളിയറ ചിറയിലാണ് ചേരുന്നത് . ഈ തോടിൻ്റെ പല ഭാഗങ്ങളിലും സംരക്ഷണ ഭിത്തി തകർന്നിട്ടുണ്ട്. ഗോപൻ്റെ വീടിനോട് ചേർന്ന് ഒഴുകുന്ന തൊടിൻ്റെ സംരക്ഷണ ഭിത്തി തകർന്നത് ഈ കഴിഞ്ഞ മഴയിലായിരുന്നു . അന്ന് മുതൽ മുറ്റവും ഇടിഞ്ഞു തുടങ്ങി. ഇപ്പോൾ വീടിനോട് ചേർന്ന് മുറ്റം ഇടിഞ്ഞു താഴ്ന്നുകൊണ്ടിരി ക്കുകയാണ്. ആദ്യ ദിനങ്ങളിൽ തന്നെ അധികൃതരെ വിവരമറിയിക്കുകയും അവർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടില്ലെന്ന് വീട്ടുടമസ്ഥനായ ഗോപൻ പറഞ്ഞു