കൊല്ലം : നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ കണക്കിൽ തിരിമറി നടത്തി ഏഴര ലക്ഷം രൂപാ അപഹരിച്ച് ജീവനക്കാർ പോലീസ് പിടിയിലായി. കൊറ്റംങ്കര വില്ലേജിൽ ചന്ദനത്തോപ്പ് വിളയിൽ പടിഞ്ഞാറ്റതിൽ ഗോപിനാഥൻ മകൻ ഗോകുൽ (31), ചെറിയ വെളിനല്ലൂർ വില്ലേജിൽ നെട്ടയം പി.ഓ. ചെങ്കുർ മുണ്ടപ്പളളിക്കോണം ചരുവിള പുത്തൻ വീട്ടിൽ താസിന്റെ ഭാര്യ നിഷാന (28) എന്നിവർ ആണ് പോലീസ് പിടിയിലായത്. കൊല്ലം ശങ്കേഴ്സ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ നിന്നുമാണ് പണാപഹരണം നടത്തിയത്. സ്ഥാപനത്തിലെ കാഷ്യർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ ജോലി നോക്കി വരുകയായിരുന്നു ഇവർ. കണക്കിൽ തിരിമറി നടത്തി ഉത്പന്നങ്ങളുടെ വില കുറച്ച് കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. സ്ഥാപനത്തിൽ നിന്നും 758922 രൂപയാണ് ഇവർ പലഘട്ടങ്ങളിലായി തട്ടിയെടുത്തത്. കണക്കിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട സ്ഥാനത്തിന്റെ മാനേജർ നൽകിയ പരാതിയിലാണ് ഇവർ പിടിക്കപ്പെട്ടത്. പതിവ്പോലെ ജോലിക്കെത്തിയ ഇവരെ പോലീസ് സ്ഥാപനത്തിൽ നിന്നും പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ്. ആറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ രതീ ഷ്കുമാർ ആർ, എസ്.സി.പി.ഒ സജീവ്, സി.പി.ഒ ശുഭ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.