24.9 C
Kollam
Wednesday, July 28, 2021
spot_img

വ്യാപാരികളുമായുള്ള ചർച്ച ഇന്ന്

ലോക്ഡൗണില്‍ പ്രതിസന്ധിയിലായ വ്യാപാരി സമൂഹത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും.രാവിലെ 10ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയ്ക്കെത്താന്‍ അറിയിപ്പു ലഭിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറു‍ദ്ദീന്‍ പറഞ്ഞു. ചര്‍ച്ചയ്ക്കു മുന്നോടിയായി വ്യാപാര ഭവനില്‍ ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക, നിലവിലെ സമയക്രമീകരണം ദീര്‍ഘി‍പ്പിക്കുക, ഹോട്ടലുകളില്‍ അകലം പാലിച്ച്‌ ഇരുന്നു കഴിക്കാന്‍ അനുവദിക്കുക, ഓഡിറ്റോറിയങ്ങള്‍ തുറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles