ഓച്ചിറ. ആയിരംതെങ്ങ് ജങ്ഷനിൽ കടകൾ തീവെച്ച് മൂന്നു കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിൽ ഒരു പ്രതി കൂടി ഓച്ചിറ പൊലീസിൻ്റെ പിടിയിലായി. പാവുമ്പാ കള്ളുഷാപ്പിലെ തൊഴിലാളി തഴവ തെക്കുംമുറി കിഴക്ക് ദീപു ഭവനത്തിൽ ദീപു (36) ആണ് പിടിയിലായത്. കേസില്ത നേരത്തേ തഴവ സ്വദേശി ഷിജിൻ ഷാജിയെ പോലീസ് അറസ്റ്റ് ചെയിരുന്നു. ആഗസ്റ്റ് 30ന് രാത്രി 11 മണിയോടെയാണ് സംഭവം. ആയിരം തെങ്ങ് പ്രസാദിൻ്റെ തനിമ സ്റ്റോർ, മധുരപ്പള്ളിൽ ബാബുവിൻ്റെ അഖിൽ ബേക്കറി, ചവറ കൊന്നയിൽ അജിത്തിൻ്റെ ജുവൽ പോയിൻ്റ് എന്നിവയാണ് തീ വെച്ച് നശിപ്പിച്ചത്. പ്രസാദിൻ്റെ വ്യവസായത്തിലെ വളർച്ചയും മൽസ്യബന്ധന ഉപകരണങ്ങൾ വില കുറച്ച് വിൽക്കുന്നതും കാരണം പകയുണ്ടായിരുന്ന വ്യവസായി ആസൂത്രണം ചെയ്തതാണ് തീവെപ്പെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിിസ്ഥാനത്തില് രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇന്ന് സംഭവസ്ഥലത്ത് തെളിവെടുപ്പും നടന്നു.