25.6 C
Kollam
Tuesday, August 9, 2022
spot_img

വ്യാപാരസ്ഥാപനങ്ങൾ തീവച്ച് നശിപ്പിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി

ഓച്ചിറ: ആയിരംതെങ്ങ് പാലത്തിന് സമീപം വ്യാപാരസ്ഥാപനം തീവച്ച് നശിപ്പിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. തഴവ എസ്സ്.ആർ.പി.എം ഷിബിൻ ഭവനം വീട്ടിൽ ഷാജി മകൻ ഷിബിൻ ഷാജി (22) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മുപ്പതാം തീയതി രാത്രി ആയിരംതെങ്ങിന് സമീപമുള്ള മത്സ്യ ബന്ധനഉപകരണങ്ങൾ വിൽക്കുന്ന കടയും, ബേക്കറിയും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളാണ് തീവച്ച് നശിപ്പിച്ചത്. സംഭവത്തിൽ ഉദ്ദേശം രണ്ടരകോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. സംഭവത്തിന്ശേഷം എറണാകുളത്തേക്ക് കടന്ന പ്രതി തഴവായിലെ ബന്ധുവീട്ടിൽ എത്തിയതായി കൊല്ലം സിറ്റി പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ തഴവായിൽ നിന്നും പിടിയിലാകുന്നത്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കരുനാഗപ്പളളി എ.സി.പി ഷൈനുതോമസിന്റെ നേതൃത്വത്തിൽ ഓച്ചിറ ഇൻസ്പെക്ടർ പി.വിനോദ്, എസ്സ്.ഐ നിയാസ്, സി.പി.ഓ മാരായ രഞ്ജിത്ത്, കനീഷ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles