26.9 C
Kollam
Tuesday, May 17, 2022
spot_img

വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് : ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കാലവർഷം ഇക്കുറി നേരത്തെ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 27ന് കാലവർഷം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും. കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് സൂചന.

നാളെ പത്ത് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles