27.9 C
Kollam
Saturday, October 16, 2021

വ്യാജ സൈറ്റുകളിൽ വഞ്ചിതരാകാതിരിക്കാൻ കേരള മോട്ടോർ വാഹന വകപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്തുക

ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സർവീസുകളും ഇപ്പോൾ നിർവഹിക്കപ്പെടുന്നത് കേന്ദ്ര ഗവ: സോഫ്റ്റ്‌വെയറായ പരിവാഹൻ സേവ എന്ന വെബ് സൈറ്റ് വഴിയാണ്

https://parivahan.gov.in

ഇതിൽ വാഹന സംബന്ധമായ സർവീസുകൾക്ക് വാഹൻ എന്ന പോർട്ടലിലും ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക് സാരഥി എന്ന പോർട്ടലിലുമാണ്‌ അപേക്ഷകളും ഫീസും സമർപ്പിച്ചുവരുന്നത്.

ഗതാഗത വകുപ്പിലെ സേവനങ്ങൾ രാജ്യവ്യാപകമായി പൂർണ്ണമായും ഓൺലൈൻ ആയതോടെ ഈ രംഗത്ത് വ്യാജന്മാർ പലരും രംഗപ്രവേശനം ചെയ്തിരിക്കുന്നതായി മനസ്സിലാകുന്നു. ഇതിനോടകം നിരവധി ആളുകൾ ഇതിൽ വഞ്ചിതരായിക്കഴിഞ്ഞു. സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകുമ്പോൾ അപേക്ഷയോടൊപ്പം ഫീസും ഓൺലൈൻ ആയി തന്നെയാണ് അടക്കേണ്ടത്. പരിവാഹൻ വെബ് സൈറ്റ് ആണെന്ന രീതിയിൽ വ്യാജമായി നിർമിച്ച ഇത്തരം വ്യാജ സൈറ്റുകളിലൂടെ അപേക്ഷാ