25.5 C
Kollam
Tuesday, August 9, 2022
spot_img

വ്യാജ ഡോക്ടർ പുനലൂരിൽ പിടിയിൽ 

പുനലൂര്‍; പ്‌ളസ്ടു തോറ്റു, പിന്നെ പഠനം നിര്‍ത്തിയില്ല ആള്‍ മെഡിക്കല്‍ ഫീല്‍ഡില്‍ റിസര്‍ച്ച് തുടങ്ങി. ചികില്‍സയുടെ രഹസ്യം കൈപ്പുണ്യമാണെന്നു കണ്ടെത്തിയപ്പോള്‍ ഡോക്ടറായി, സംഭവം എങ്ങനുണ്ട്. സെന്റ് തോമസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടര്‍ ആണ് പിടിയിലായത്. നേരത്തെ ആലപ്പുഴ പൂച്ചാക്കല്‍ ഡിഎംസി ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡോക്ടറായി ജോലി ചെയ്തിരുന്ന ബിനുകുമാര്‍ എന്നയാളിനെയാണ് പോലീസ് പിടികൂടിയത്.
പ്ലസ് ടു തോറ്റ ഇയാള്‍ ആലപ്പുഴ പൂച്ചക്കല്‍ ഡിഎംസി ആശുപത്രിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൂച്ചാക്കല്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനത്തില്‍ ഇയാള്‍ പുനലൂരില്‍ ഉണ്ടെന്ന് കണ്ടെതിയത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം ബിനുകുമാര്‍ പോലീസ് കസ്റ്റഡിയില്‍ ആവുകയുമായിരുന്നു

Related Articles

Stay Connected

22,036FansLike
3,429FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles