25.2 C
Kollam
Tuesday, August 9, 2022
spot_img

വ്യാജവാറ്റ്: ഒളിവിലായിരുന്ന യുവമോർച്ചാ നേതാവ് അറസ്റ്റിൽ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ പാസിന്റെ മറവിലായിരുന്നു വാറ്റും വിൽപ്പനയും. ചാരായം വീട്ടിൽ  എത്തിച്ചു നൽകുകയായിരുന്നു പതിവ് 

ആലപ്പുഴ;ജില്ലാ ഉപാധ്യക്ഷൻ അനൂപ് എടത്വയാണ് പോലീസ് പിടിയിലായത്. വാറ്റുമായി ബന്ധപ്പെട്ട് പിടിയിലായ ആളുകളിൽ നിന്നാണ് അനൂപുമായി ബന്ധപ്പെട്ട വിവരം പോലീസിന് ലഭിച്ചത്. അനൂപിന്റെ സഹോദരൻ അടക്കം നേരത്തെ പിടിയിലായിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ പാസിന്റെ മറവിലായിരുന്നു വാറ്റും വിൽപ്പനയും. കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അനൂപ്. ഇതിന്റെ മറവിലായിരുന്നു ചാരായ വിൽപ്പന.

എടത്വ മുതൽ ഹരിപ്പാട് വരെയുള്ള സ്ഥലങ്ങളിൽ അനൂപും സംഘവും ചാരായം എത്തിച്ചിരുന്നു. വീട്ടിൽ ചാരായം ഉണ്ടാക്കിയ ശേഷം വെളുപ്പിന് മൂന്ന് മണിയോടെ ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു.
വീട്ടിലെത്തിച്ച് നൽകുന്നതിന് ലിറ്ററിന് 2500 രൂപയും വീട്ടിൽ വന്ന് വാങ്ങുന്നതിന് 1500 രൂപയുമാണ് ഈടാക്കിയിരുന്നത്. പത്ത് കുപ്പി ചാരായം ഒന്നിച്ചെടുക്കുന്നവർക്ക് വിലയിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു. ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ വഴിയായിരുന്നു പണം ഇടപാട്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് അനൂപ് പിടിയിലായത്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles