26.9 C
Kollam
Thursday, October 6, 2022
spot_img

വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഋഷിപഞ്ചമി ആഘോഷത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.

അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു അൽ യമാമ ടെക്നിക്കൽ ജനറൽ ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രൊജക്റ്റ് മാനേജർ പി.എം.നായർക്ക് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.വി.ഷാജി അധ്യക്ഷത വഹിച്ചു .

സെപ്റ്റംബർ 2 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് പരിപാടി. വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിക്കുന്ന ” രാഗലയാമൃതം ” എന്ന സംഗീത പരിപാടി ഉണ്ടായിരിക്കും.
ചെയർമാൻ പി.ജി.ബിനു,രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,വൈസ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്, ഓർഗനൈസിംഗ് സെക്രട്ടറി കെ. വി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് സ്വാഗതവും കേന്ദ്ര കമ്മിറ്റി ട്രഷറർ കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles