27.9 C
Kollam
Saturday, October 16, 2021

വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ഏകപാത്ര നാടകം ‘കണക്കുനാറാപിള്ള ‘

റഹിം പനവൂർ

തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പ്രതിമാസ സാംസ്കാരികോത്സവമായ സംസ്കൃതിയുടെ ഈ മാസത്തെ പരിപാടിയിൽ സെപ്റ്റംബർ 17 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് വൈലോപ്പിളളി സംസ്കൃതി ഭവൻ കൂത്തമ്പലത്തിൽ ‘കണക്കു നാറാപിള്ള’ എന്ന ഏകപാത്ര നാടകാവതരണം നടക്കും. അനശ്വര കവി ഡോ.പുതുശേരി രാമചന്ദ്രന്റെ പുതുവീട്ടിൽ കണക്കുനാറാപിള്ളയുടെ ആത്മപുരാണം എന്ന കവിതയെ അവലംബിച്ചെഴുതിയ സ്വതന്ത്ര നാടകമാണിത്. അലക്സ് വള്ളികുന്നം രചനയും പ്രകാശ-സംഗീതാവിഷ്കാരവും സംവിധാനവും നിർവഹിക്കുന്ന നാടകം തിരുവനന്തപുരം ഒരിടം തിയേറ്റർ ആണ് അവതരിപ്പിക്കുന്നത്. നാടകപ്രവർത്തകനായിരുന്ന ജോസ് ചിറമ്മലിന്റെ പതിനഞ്ചാം  ചരമവാർഷികാത്തോടനുബന്ധിച്ച് സമർപ്പിക്കുന്ന  നാടകത്തിൽ ബൈജുപൂജപ്പുര ആണ് കഥാപാത്രമായി  രംഗത്ത് എത്തുന്നത്. മേക്കപ്പ് : ജയൻ തൊഴുവൻകോട്. സാങ്കേതിക സഹായം: ജൂലിൻ അലക്സ്. സംഗീത സഹായം : രാജീവ് നിസര. സ്റ്റേജ് മാനേജർ : മേരി നൈനാൻ. സംഗീതനിർവ്വഹണം : ജെസിൻ. പ്രകാശനിർവ്വഹണം : എ കെ സുജിത്. സഹായം : അനിൽ ദേവസ്യ. വേഷവിതാനം രംഗസജ്ജീകരണം : അനിൽ മീഡിയ. പി.ആർ.ഒ: റഹിം പനവൂർ.

   

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles