25.9 C
Kollam
Sunday, June 26, 2022
spot_img

വൈറലായി സതീശൻ്റെ മോൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ഫ്യൂചർ ഫിലിംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിഷോർദേവ് കുത്തന്നൂർ നിർമിച്ച് നവാഗതനായ രാഹുൽ ഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സതീശൻ്റെ മോൻ എന്ന മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോബോബൻ, ആസിഫ് അലി, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, ധ്യാൻ ശ്രീനിവാസൻ, ഒമർ ലുലു, ഗായത്രി സുരേഷ്, ഡെയിൻ ഡേവിസ്, ബാദുഷ, നൗഷാദ് ആലത്തൂർ തുടങ്ങി മലയാള സിനിമയിലെ നിരവധി പേരാണ് പോസ്റ്റർ റിലീസ് ചെയ്തത്.ചിത്രത്തിൻ്റെ ആദ്യ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നപോലെ തന്നെ ഇപ്പോൾ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും ഇരുപതിയൊന്നിൽ ഉയർത്തിയിരിക്കുന്ന ഈ വേളയിലാണ് ഒരു സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് നിക്കുന്ന രീതിയിലുള്ള ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തുവരുന്നത്.സുഖിൽ ഉണ്ണികൃഷ്ണൻ, അരുൺ തേക്കിൻക്കാട്, സനൂബർ, കിരൺ സരിഗ, ധനീഷ്, ദ്രൗപിക, ശ്രീലക്ഷ്മി ഹരിദാസ്. എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ ഒട്ടനവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. രഘു മാജിക്‌ഫ്രെയിം ചായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ അഡ്വ. അശ്വിൻ കണ്ണന്റെ വരികൾക്ക് നിസ്സാം ബഷീർ ഈണം പകരുന്നു. പാലക്കാടും എറണാകുളത്തുമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ആദ്യ ടീസറും ന്യൂഇയറിൽ റിലീസ് ചെയ്യും.അസോസിയേറ്റ് ഡയറക്ടർസ് ഉമൽസ്, ലിബിൻ ബാലൻ, പ്രൊജക്റ്റ്‌ ഡിസൈനർ രാഹുൽ ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ ഷറഫ് കരുപടനാ, ആർട്ട്‌ ഡയറക്ടർ സാബു എം രാമൻ, മേക്കപ്പ് ജയരാമൻ, കോസ്റ്റും സുരേഷ് ഫിറ്റ്‌വെൽ, എഡിറ്റിംഗ്  അബു ഹാഷിം, സ്റ്റിൽസ് അജിൻ ശ്രീ, ടൈറ്റിൽസ്  ശ്രീരാജ് ക്യുപിസ്കോ, പി ർ ഓ ബിവി.അരുൺ കുമാർ, സുനിത സുനിൽ, പി.ശിവപ്രസാദ്, സ്റ്റുഡിയോ ആർദ്ദ്രാ ഫിലിം സ്റ്റുഡിയോ കൊച്ചി, തരംഗ് ഡിജിറ്റൽ സ്റ്റുഡിയോ കൊല്ലം, ഡിസൈൻ സൂരജ് സുരൻ.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles