കൊല്ലം അഞ്ചാലുമൂട് ശരത് ഭവനിൽ ശ്യാം കുമാറിന്റെ കുടുംബത്തിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കും
കൊല്ലം;പ്രാക്കുളം കാഞ്ഞാവെളിയിൽ അയൽക്കാരായ സന്തോഷ് റംലാ ദമ്പതികൾക്ക് ഷോക്കേൽക്കുന്നത് കണ്ട് അവരെ രക്ഷിക്കാനായി ഓടിപുറപ്പെട്ട് മരണത്തിന് കീഴടങ്ങിയശ്യാം കുമാറിന്റെ വീട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ അംഗങ്ങൾ സന്ദർശിച്ചു.ജൂൺ പതിനാലാം തീയതിയിലായിരുന്നു അതി ദരുണമായ ഈ സംഭവം നടന്നത്
മുപ്പത്തൊൻപതു വയസ്സുകാരനായ ശ്യാംകുമാർ മരപ്പണിചെയ്ത് കുടുംബം പോറ്റിയിരുന്നത് ശ്യാമിന് ഭാര്യയും വിദ്യാർത്ഥികളായ പതിനാലും പത്തും വയസ്സുള്ള കുട്ടികളും, പ്രായമായ അമ്മയുമാണുള്ളത്..
ഇന്ന് ഈ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്.മൂത്ത മകൻ ശരത് “ഹൈഡ്രോ നെഫ്റോസിസ്” എന്ന വൃക്ക രോഗത്തിന് ചികിത്സയിലാണ്.മരിച്ച ശ്യാംകുമാർ ആ കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു. ഷോക്കടിച്ച് പിടക്കുന്ന രണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ശ്യാംകുമാറിന് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത് .അദ്ദേഹത്തിന്റെ കുടുംബം ഇന്ന് തീരാ ദുഃഖത്തിലും കടുത്ത ദാരിദ്ര്യത്തിലുമാണ്. ആ കുടുംബം ഇന്ന് സുമനസ്സുകളുടെ സഹായം തേടുന്നു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസറിന്റെ നേതൃത്വത്തിൽ ഇരു ഭവനങ്ങളും സന്ദർശിച്ചുസഹായത്തിനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും കുടുംബത്തെ അറിയിച്ചു
സംസ്ഥാന രക്ഷാധികാരിയും മുൻ ജയിൽ ഡി ഐ ജിയുമായ ബി പ്രദീപ്,സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു റാവുത്തർ,സംസ്ഥാന വനിതാ രക്ഷാധികാരി ഷാഹിദ ലിയഖത്ത്,പ്രസിഡന്റ് തങ്കമണി ബെല്ലർ, വനിതാ വൈസ് പ്രസിഡന്റ് റാണി നൗഷാദ്,മീഡിയ കോർഡിനേറ്റർ സുഭാഷ് മുഖത്തല എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
