കോട്ടയം: വേളൂർ മണലേൽ അന്നമ്മ ജേക്കബ് (കുഞ്ഞുമോൾ-84) അന്തരിച്ചു. മലയാള മനോരമ പ്രതാധിപസമിതി അംഗമായിരുന്ന പി.സി.കോരുതിന്റെ മകളും കോട്ടയം ബസേലിയസ് കോളജ് അധ്യാപകനായിരുന്ന പരേതനായ പ്രഫ. എം.സി.ജേക്കബിന്റെ ഭാര്യയുമാണ്. തിരുവല്ല പുളിക്കീഴ് പടിപ്പുരക്കൽ കുടുംബാംഗമാണ്. മൃതദേഹം ഇന്നു വൈകിട്ട് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 11.30ന് കോട്ടയം പുത്തൻപള്ളിയിൽ.
മക്കൾ: അജിത സാം (കൊല്ലകടവ്), ഡോ. മാത്യു ജേക്കബ് (അസോഷ്യേറ്റ് പ്രഫസർ, സെന്റ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി), അനു ഏബ്രഹാം (യുഎസ്).
മരുമക്കൾ: സാം പാറാട്ട് (പാറാട്ട് കൺസ്ട്രക്ഷൻസ്, കൊല്ലകടവ്), ഡോ. ലിനു മാത്യു (മണലേൽ ഹോമിയോപ്പതി, ഇല്ലിക്കൽ), ഡോ. ഏബഹാം കോര (യുഎസ്).