25.6 C
Kollam
Tuesday, August 9, 2022
spot_img

വേദന ഇല്ലാത്ത ലോകത്തേക്ക് ഷെമീന യാത്രയായി….

ഓച്ചിറ: നാട്ടുകാരുടേയും ഗ്രന്ഥശാലാ, സന്നദ്ധ പ്രവർത്തകരും നൽകുന്ന സഹായം വാങ്ങാൻ ഇനി ഷമീന എന്ന മിടുക്കിഇല്ല.ആഘോഷങ്ങൾ ഏറെ ഇഷ്​ടമായിരുന്നു. ആഘോഷങ്ങളും വേദനയുമില്ലാത്ത ലോകത്തേക്ക് അവൾ പോയി. ശസ്ത്രക്രിയയും റേഡിയേഷനും ഉൾപ്പടെയുള്ള ചികിത്സാവിധികൾ ഏൽപ്പിച്ച മുഖത്തെ കരുവാളിപ്പ് ഒതുക്കിവെച്ച് തന്നെ കാണാനെത്തുന്നവരോടൊക്കെ പുഞ്ചിരിക്കാനും അവളില്ല. തുടയിലെ എല്ലിൽ അർബുദ രോഗബാധിതയായി ചികിത്സയിലായിരുന്ന ക്ലാപ്പന, പ്ലാങ്കീഴിൽ ലക്ഷം വീട്ടിൽ ഷെമീന (20) തിങ്കളാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.എല്ലുപൊടിയുന്ന അർബുദം അവളെ കീഴ്പ്പെടുത്തിയിരുന്നു. ക്ലാപ്പന എസ്.വി.എച്ച്. എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിയായിരിക്കെയാണു അഞ്ച് വർഷം മുമ്പ് അർബുദ രോഗം സ്ഥിരീകരിക്കുന്നത്. കൂലിപ്പണി നടത്തി കുടുംബം പോറ്റിയിരുന്ന പിതാവ് കബീറും മാതാവ് സബീനയും ചേർന്ന് നടത്താത്ത ചികിത്സകളില്ല. എല്ലാ സമ്പാദ്യങ്ങളും മകളുടെ ചികിത്സയ്ക്കായി ചിലവഴിച്ച കൂടുബം ഇന്ന് കടബാധ്യതയിൽ ആണ് നിരവധി സുമനസുകളും സംഘടനകളും ഗ്രന്ഥശാലാ പ്രവർത്തകരും എല്ലാ സഹായങ്ങളുമായി കുടുംബത്തിനൊപ്പം നിന്നു.
. രോഗാവസ്ഥ നൽകിയ വേദനയിലും അവൾ വായന ശീലമാക്കിയിരുന്നു. അവൾ വായിക്കാത്തപുസ്തകങ്ങൾ
വിരളം മാണ് വേദന കടിച്ചിറക്കി അർബുദത്തോട് പൊരുതി ആഗ്രഹങ്ങളെല്ലാം അവശേഷിപ്പിച്ച് കടന്നുപോയ ഷെമീനക്ക്​ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ഗ്രാമം യാത്രാമൊഴി നൽകി. ക്ലാപ്പന ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ ഖബറടക്കി. ഏക സഹോദരൻ: ഷെമീർ

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles