24.9 C
Kollam
Friday, October 29, 2021
spot_img

വെളിയം മാവിളയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

വീഡിയോ ലിങ്ക്…………………..https://fb.watch/8aWf0TJUWB/

ഓയൂർ : കൊട്ടാരക്കര വെളിയം മാവിള ജംഗ്ഷന് സമീപമാണ്  അപകടമുണ്ടായത്. കൊട്ടാരക്കരഭാഗത്ത് നിന്നും അമിത വേഗത്തിൽ വന്ന KL 24-U 9831 നമ്പരിലുള്ള മാരുതികാർ മാവിള വളവിൽവെച്ച് എതിർദിശയി വന്ന ബലേനോകാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. വൈകിട്ട് നാലരമണിയോടെയായിരുന്നു  സംഭവം രണ്ട് കാറുകളിലുള്ളവർക്കും  ബൈക്ക്‌ യാത്രികനുമടക്കം 3 പേർക്കാണ്   പരിക്കേറ്റത് . ബൈക്ക് യാത്രികൻ പള്ളിമൺ പ്രണവത്തിൽ പ്രദീപ് (41) നെയും സ്വിഫ്‌റ്റ്കാർ ഓടിച്ചിരുന്ന മരുതമൻപള്ളിസ്വദേശിയായ ഷാജി ( 57) പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക്ആശുപത്രിയിലും ബലേനോകാറിലുണ്ടായിരുന്ന മുട്ടറ സ്വദേശിയായ വിനീഷ് (40 ) നെ പാരിപ്പള്ളി മെഡിക്കൽകോളേജിലും  പ്രവേശിപ്പിച്ചു.  ബൈക്ക് യാത്രികനായ പ്രദീപ് ഇടുക്കിയിലെ ഹയർസെക്കൻ്ററി സ്കൂൾ അദ്ധ്യാപകനാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനായി കൊട്ടാരക്കരയിൽ ബൈക്ക് വച്ചിട്ട് ബസിൽ പോകാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. മറ്റു രണ്ടുവാഹനങ്ങളിലും വന്നിടിച്ച സ്വിഫ്റ്റ്കാർ അമിതവേഗതയിൽ ആയിരുന്നുവെന്നു  രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു.  അപകടത്തെത്തു ടർന്ന് വെളിയം ഓടനാവട്ടം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. പൂയപ്പള്ളി എസ്.ഐ. അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്.  പോലീസ് കേസെടുത്തു വാഹനങ്ങൾ സ്റ്റേഷനിലേയ്ക്ക് മാറ്റി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles