27.9 C
Kollam
Sunday, June 26, 2022
spot_img

വെളിനല്ലൂർ പഞ്ചായത്ത്  സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ ക്യാമ്പയിൻ  ഉത്‌ഘാടനം

ഓയൂർ:ദി  സിറ്റിസൺ 2022 എന്ന പേരിൽ കൊല്ലം ജില്ലാ പഞ്ചായത്തും കൊല്ലം ജില്ലാ ആസൂത്രണ സമിതിയും  കിലയും  ചേർന്ന് തദ്ദേശ സ്വയം ഭരണ  സ്ഥാപനങ്ങൾ മുഖേന ബഹുജന പങ്കാളിത്തത്തോടെ ഇടയിൽ ആദ്യമായി ഒരു ജില്ലയെ  സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ ജില്ലയാക്കി മാറ്റുകയെന്ന ലക്‌ഷ്യം കൊല്ലം ജില്ലയിൽ  നടപ്പായിലാക്കുന്നതിന്റെ ഭാഗമായി  വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ പത്തുവയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും  ഇന്ത്യൻ ഭരണ ഘടനയുടെ മൂല്യങ്ങളെക്കുറിച്ചും ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധവത്‌കരിക്കുന്നതിന്റെ ഭാഗമായി നടന്ന ധി സിറ്റിസൺ ക്യാമ്പയിൻ  ഗ്രാമപഞ്ചായത്ത് തല ഉത്‌ഘാടനം ഓയൂർ ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് നടന്ന   ചടങ്ങിൽ  കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്വ സാം കെ ഡാനിയേൽ ഉത്‌ഘാടനം ചെയ്തു  ഓയൂർ ജങ്ഷനിൽ നടന്ന വിളംബരഘോഷയാത്രയോടെ ആയിരുന്നു പരിപാടികൾ 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്വ എം അൻസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ലതിക വിദ്യാധരൻ  മുഖ്യപ്രഭാഷണം നടത്തി വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റജീന,സ്വാഗതം പറഞ്ഞു സമ്പൂർണ്ണ ഭരണഘടന സാക്ഷരതയെക്കുറിച്ചുള്ള ഉദ്ദേശ്യലക്ഷ്യത്തിന്റെ  വിശദീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുൻ വാഹിദ് നിർവഹിച്ചു ജില്ലാ പഞ്ചായത്തംഗം  അദ്വ എസ് ഷൈൻകുമാർ,ചടയമംഗലം ബ്ലോക്ക് പഞ്ചായതങ്ങാം കരിങ്ങന്നൂർ സുഷമ ,വികസനകാറായ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി.ബിജു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ജി ജയശ്രി ,ആരോഗ്യ വിദ്യാഭ്യാസ സാൻഡിങ് കമ്മറ്റി ചെയർമാൻ  എച് സഹീദ്,  ഗ്രാമ പഞ്ചായത്തങ്ങങ്ങളായ ജെ അമ്പിളി,എ നിസാം,ജോളി ജെയിംസ്,ജെസീന ജമീൽ ,എസ് എം സമീന,,കെ വിശാഖ്,കെ.ലിജി,ടി കെ ജ്യോതിദാസ്,ഡി രമേശൻ ,എ കെ മെഹറുന്നീസ .പി ആനന്ദൻ ,എ സിറാജുദീൻ,വട്ടപ്പാറ നാസിമുദീൻ,റിയാസ് അമ്പലംകുന്ന്  എന്നിവർ ആശംസകൾ അർപ്പിച്ചു ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷൈനി ബി എസ് കൃതജ്ഞതയും രേഖപ്പെടുത്തി 

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles