29 C
Kollam
Monday, June 14, 2021
spot_img

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെ

(ആരോഗ്യം)

മിക്കവരും രാവിലെ ഉണര്‍ന്നയുടന്‍ ഒരു കപ്പ് കാപ്പിയെയോ ചായയെയോ കഴിച്ചാണ് ദിവസം തുടങ്ങുക തന്നെ. ഇതുതന്നെ അനാരോഗ്യകരമായ ശീലമായിട്ടാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ബ്രേക്ക്ഫാസ്റ്റ് ചിട്ടയായി കഴിക്കുന്നവരും ഇന്ന് കുറവാണ്. വെറും വയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും കഴിക്കുന്നത് അത്ര നല്ലതല്ല. വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെകുറിച്ചറിയാം … ആദ്യം പറഞ്ഞ പോലെ എഴുന്നേറ്റയുടന്‍ ഒരു കപ്പ് കാപ്പിയെ ആശ്രയിക്കുന്നവര്‍ അറിയേണ്ട കാര്യമാണ് ഇനി . വെറും വയറ്റില്‍ കാപ്പി കഴിക്കുന്നത് വലിയ തോതില്‍ അസിഡിറ്റി വര്‍ധിപ്പിക്കാന്‍ ഇടയാക്കും . അതുപോലെ തന്നെ ദിവസം മുഴുവന്‍ ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കാനും ഈ ശീലം വഴിയൊരുക്കും. അതിനാല്‍ ആദ്യം അല്‍പം വെള്ളം കുടിച്ച്‌ ദിവസം തുടങ്ങുക. ശേഷം എന്തെങ്കിലും കഴിക്കാം. അതും കഴിഞ്ഞ് മാത്രം കാപ്പിയിലേക്ക് കടക്കാം. മിക്കവാറും വീടുകളില്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം നേന്ത്രപ്പഴവും മേശപ്പുറത്ത് കാണും. എന്നാല്‍ വെറും വയറ്റില്‍ നേരിട്ട് നേന്ത്രപ്പഴം കഴിക്കുന്നത് അത്ര ഗുണകരമല്ല. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ‘മഗ്‌നീഷ്യം’, ‘പൊട്ടാസ്യം’ എന്നീ ഘടകങ്ങള്‍ രക്തത്തിലെ ‘മഗ്‌നീഷ്യം’, ‘പൊട്ടാസ്യം’ എന്നിവയുടെ അളവിന്റെ തുലനതയെ ഇല്ലാതാക്കുന്നു. അതിനാല്‍ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം നേന്ത്രപ്പഴം കഴിക്കാം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles