24.9 C
Kollam
Wednesday, July 28, 2021
spot_img

വെഞ്ചേമ്പിൽ വീട്ടമ്മയ്ക്ക് ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ

കരവാളൂർ; വെഞ്ചേമ്പ് ശിവക്ഷേത്രത്തിന് സമീപം വീട്ടമ്മയെ ഗുരുതരമായ പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അജയകുമാറിൻ്റെ ഭാര്യ ബിന്ദുവിനാണ്  (45) പൊള്ളലേറ്റത്. ഇവർക്ക് 13 വയസ്സുള്ള ഒരു മകനുണ്ട്.
ഇന്ന് (ഞായർ) ഉച്ചയോടെയാണ് സംഭവം. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി വീടിൻ്റെ പിൻവശത്തേക്ക് ഓടി എന്നാണ് പ്രാഥമിക വിവരം. പുനലൂർ പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരുന്നു.
ഗുരുതര പൊള്ളലുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles