24.9 C
Kollam
Tuesday, January 25, 2022
spot_img

വൃദ്ധമാതാവിനെ അഞ്ചുമക്കളും ഉപേക്ഷിച്ചു ; തുണയായി ചെറുമകൻ മാത്രം

വീഡിയോ ലിങ്ക്.……………………..https://fb.watch/8V4s5WUlMR/

ഓയൂർ : വെളിനല്ലൂർ പഞ്ചായത്തിലെ ആറ്റൂർകോണം വാർഡിൽ നീലക്കോണം കോളനിയിൽ ചരുവിള വീട്ടിൽ കുഞ്ഞമ്മയെന്ന എൺപതുവയസ്സുകാരിയുടെ ദുരിതജീവിതത്തിനു അറുതിയില്ല . അഞ്ചുമക്കളെ പ്രസവിച്ച അമ്മയെ നോക്കാൻ ആരുമില്ല. വാർഡിൽ വാക്സിനിന് എടുക്കാനുള്ളവരെതേടി ആറ്റൂർകോണം വാർഡുമെമ്പർ പി ആർ സന്തോഷ് കോളനിയിൽ എത്തുമ്പോഴാണ് കരളലിയിക്കുന്ന കാഴ്ചകാണുന്നതും സംഭവം പുറംലോകം അറിയുന്നതും. വീട്ടിലെ മുറിയിൽ മലമൂത്രവിസർജ്യങ്ങളിൽ പൊതിഞ്ഞ വൃദ്ധമതാവിന്റെ ദയനീയമായ കാഴ്ച്ച

സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ സന്തോഷ് മറ്റുപൊതു പ്രവർത്തകരുടെ സഹായത്തോടെ ഷാൻ എന്ന ആംബുലൻസ് ഡ്രൈവറുമായി കുഞ്ഞമ്മയെന്ന വൃദ്ധമാതാവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമികമായ ചികിത്സകൾക്കു ശേക്ഷം അഡ്മിറ്റുചെയ്യുകയായിരുന്നു. ഗോപി, രാജേന്ദ്രൻ, ലീല ,അമ്പിളി,സുര എന്നി അഞ്ചുമക്കൾ ഉള്ളപ്പോഴാണ് വൃദ്ധമാതാവിന്റെ ഈ ദുരവസ്ഥ. കുഞ്ഞമ്മയുടെ ഒരു മകൻ സുരയും ഭാര്യയും ആശുപത്രിയിൽ   എത്തിയെങ്കിലും നാലാം ദിവസം അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോരുകയായിരുന്നു. ആരും നോക്കാനില്ലാത്ത അവസ്ഥയിൽ ആശുപത്രി അധികൃതരും കയ്യൊഴിഞ്ഞതോടെ നട്ടെല്ലിന് കാര്യമായ അസുഖമുള്ള നിവർന്നിരിക്കാൻ പോലും പറ്റാത്ത കുഞ്ഞമ്മയെയും കൊണ്ട് സന്തോഷും     പൊതുപ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ ഷാനും   കുഞ്ഞമ്മയുമായി വെളിനല്ലൂർ പഞ്ചായത്തിന് മുന്നിൽ എത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. അഞ്ചുമക്കളെ നൊന്തുപ്രസവിച്ച അമ്മയെ ഒറ്റമക്കൾക്കും വേണ്ടായെന്നും അമ്മയുടെ ഒൻപതുസെന്റ് വസ്തു എഴുതികൊടുത്താൽ നോക്കാമെന്നും ഒരു മകൾ പറയുകയും ചെയ്തു എന്നുപറയുന്നു  

വൃദ്ധമാതാവിന്റെചെറുമകൻ വിഷ്ണുവാണ് കുഞ്ഞമ്മയ്ക്കു ഏക തുണ   കുട്ടിക്കാലത്തെ വിഷ്ണുവിനെ ‘ അമ്മ ഉപേഷിച്ചുപോയതിനാൽ  വിഷ്ണുവിനെ വളർത്തിയതും കുഞ്ഞമ്മയാണ്. വൃദ്ധയായ അമ്മൂമ്മയെയും കൊണ്ട് ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന വിഷ്ണുവിനു പി ആർ സന്തോഷിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊതുപ്രവർത്തകരും എല്ലാ സഹായങ്ങളും നല്കാമെന്നറിയിച്ചു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അൻസറും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമ്മാരും പൊതുപ്രവർത്തകനായ ഹരിദാസും ജുബൈരിയഹമീദും പോലീസും ആരോഗ്യവകുപ്പും പ്രശ്നത്തിൽ ഇടപെട്ടപ്പോൾ പ്രശനം വഷളാകുമെന്നറിഞ്ഞു കരിങ്ങന്നൂർ താന്നിമൂട്  ഇര പ്പുപാറയിൽ താമസിക്കുന്ന ഒരു മകൾ ലീന എത്തി കുഞ്ഞമ്മയെ  സംരക്ഷിക്കാം എന്നുപറഞ്ഞു കൊണ്ടുപോവുകയായിരുന്നു. വൃദ്ധമാതാക്കളെ സംരക്ഷിക്കാതെ ഉപേഷിച്ചുപോകുന്ന മക്കൾ മാധ്യമങ്ങളും ജനങ്ങളും സംഭവങ്ങൾ പുറംലോകം അറിയിക്കുമ്പോൾ മാത്രം മാതാപിതാക്കളെ സ്വീകരിക്കാൻ വരുന്നത് അനുചിതമല്ല. കാരണം വാർദ്ധക്യം ഒരു രോഗമല്ല ഒരു അവസ്ഥയാണെന്ന് മനസിലാക്കാത്ത ഒരു മക്കൾക്കും അച്ഛനമ്മമ്മാരെ സംരക്ഷിക്കുന്ന നന്മമരങ്ങളാവാൻ കഴിയില്ല

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles