26.9 C
Kollam
Friday, January 28, 2022
spot_img

വീട് തീവച്ച്നശിപ്പിച്ച യുവാവ് പോലീസ് പിടിയിലായി

ഓച്ചിറ : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ വീട് തീയിട്ട യുവാവ് പോലീസ് പിടിയിലായി. കല്ലുത്താഴം വാഴയ്ക്കൽ ക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻവീട്ടിൽ നിന്നും ക്ലാപ്പന വില്ലേജിൽ വരവിള നെടുംകാട്ടുതറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വാമദേവൻ മകൻ ബിജു (36) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഭാര്യ അമ്പിളിയുടെ വരവിള ഷാപ്പ്മുക്കിന് സമീപമുള്ള കുടുംബവീടാണ് ഇയാൾ തീയിട്ട് നശിപ്പിച്ചത്. നിരന്തരം ഇയാൾ ഭാര്യ മാതാപിതാക്കളോട് വീടിന്റെ ഷെയർ ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസവും ഷെയർ ആവശ്യപ്പെട്ട് ഇയാൾ വീട്ടിലെത്തി വഴക്കിട്ടു. ഷെയർ ഉടൻ നൽകാൻ സാധ്യമല്ലായെന്ന് ഭാര്യാമാതാവ് അറിയിച്ച് വിരോധത്തിൽ ഇയാൾ പെട്രോൾ വാങ്ങികൊണ്ട് വന്ന് വീടിന് തീയിടുകയായിരുന്നു. ഉദ്ദേശം 50000 രൂപായുടെ പ്രാഥമികനഷ്ടം കണക്കാക്കുന്നുണ്ട്. ഇയാളുടെ ഭാര്യാമാതാവ് നൽകിയ പരാതിയിൽ ഇയാളെ പോലീസ് സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. ഓച്ചിറ ഇൻസ്പെക്ടർ വിനോദ്.പിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ നിയാസ്.എൽ, എ.എസ്.ഐ സന്തോഷ്, സി.പി.ഒ കനീഷ്. രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles