27.9 C
Kollam
Saturday, October 16, 2021

വീട് കുത്തിതുറന്ന് മോഷണം നടത്തിയ മോഷ്ടാവ് അറസ്റ്റിൽ

ശക്തികുളങ്ങര : ചവറ വടക്കുംതല വീട് കുത്തി തുറന്ന് പണവും മുതലുകളും മോഷണം ചെയ്തയാളെ പോലീസ് പിടികൂടി. ശക്തികുളങ്ങര വില്ലേജിൽ മീനത്ത് ചേരിയിൽ അഭിരാം ഭവനത്തിൽ കൃഷ്ണൻ മകൻ കുമാർ ആണ് ചവറ പോലീസിന്റെ പിടിയിലായത്. വടക്കുംതല മോഴിശ്ശേരി കാവിന് സമീപം ഹരിതപുരത്ത് വീടിനോട് ചേർന്നുളള ഷെഡ് കുത്തി തുറന്ന് കട്ടിലിന്റെ ബെഡിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന 35000/- രൂപയും മറ്റ് ഉപകരണങ്ങളും ഇയാൾ കഴിഞ്ഞ രാത്രി മോഷണം ചെയ്യുകയായിരുന്നു. സ്ഥലത്തെ ലഭ്യമായ സി.സി. ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ രഹസ്യ നീക്കത്തിൽ ചവറയ്ക്ക് സമീപം നിന്നും സഞ്ചരിച്ച് സ്കൂട്ടർ സഹിതം ഇയാൾ പിടിയിലാകുകയായിരുന്നു. ചവറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ, എസ്സ്.ഐ മാരായ നൗഫൽ.എ, സുകേശ്, ജോയി.എ, സോഹൻലാൽ, എ.എസ്സ്.ഐ ഗ്രേഷ്യസ്, സി.പി.ഓ അനു, നിതിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles