Home Latest NewsNewsBreaking News വീട്ടിൽ വിളിച്ച് വരുത്തി മദ്യം നല്കി സുഹൃത്തിനെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു! രണ്ട് പേർ അറസ്റ്റിൽ

വീട്ടിൽ വിളിച്ച് വരുത്തി മദ്യം നല്കി സുഹൃത്തിനെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു! രണ്ട് പേർ അറസ്റ്റിൽ

by Green Media Vision

 കൊല പാതകവിവരം അറിഞ്ഞു സംഭവസ്ഥലത്ത്തടിച്ചുകൂടിയ നാട്ടുകാർ .ഇൻസെറ്റിൽ  കൊല്ലപ്പെട്ട ഹാഷിം


ഓയൂർ:   കരിങ്ങന്നൂർ ആറ്റൂർക്കോണത്താണ് സംഭവം.ആറ്റുർക്കോണം പള്ളി വടക്കേതിൽ മുഹമ്മദ് ഹാഷിം  (56) ആണ്  കൊല്ലപ്പെട്ടത് സംഭവവുമായി  ബന്ധപ്പെട്ട് അറ്റൂർക്കോണം, സുൽത്താൻ വീട്ടിൽ അഷറഫ് (54), പട്ടാഴി, താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ നിസ്സാം (47) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 31 ന് വൈകിട്ട് 7ന് വീട്ടിൽ നിന്നും പുറത്ത് പോയ ഹാഷിം  രണ്ടാം തീയതി ആയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഹാഷിമിന്റെ  ഭാര്യ ഭർത്താവിനെ  കാണ്മാനില്ല എന്ന് പൂയപ്പള്ളി  പൊലീസിൽ  പരാതിനല്കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിമിന്റെ  തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞത് സുഹൃത്തുക്കളും ബന്ധുക്കളുമായ ഹാഷിമും , ഷറഫും ഒന്നിച്ച് ഗൾഫിലുണ്ടായിരുന്നു. അവിടെ വച്ച് ഷറഫ് ഹാഷിമിന്റെ  കയ്യിൽ നിന്ന് 20000 രൂപ കടമായി വാങ്ങിയിരുന്നു. ഇപ്പോൾ ആഷറഫ് നാട്ടിലാണ്. ഗൾഫിൽ നിന്നുംനാട്ടിൽ ലീവിനെത്തിയ ആഷിം അഷറഫിനോട് പണം തിരികെ ചോദിക്കുകയും പലപ്പോഴും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.അടുത്തിടെ അഷറഫ്പ ണം തിരികെ നൽകുകയും  ചെയ്തിരുന്നു പക്ഷെ പക മനസ്സിൽ കൊണ്ട് നടന്നു . നാടൻ ചാരായം വീട്ടിൽ  ഉണ്ടെന്നും വന്നാൽ കുടിക്കാമെന്നും ഹാഷിമിനോട് അഷറഫ് പറയുകയും വരുമ്പോൾ ആരെയും  കൂട്ടാതെവണം വരാണെന്നും പറഞ്ഞിരുന്നു  അങ്ങനെ ആഷിം അ ഷറഫിൻ്റെ വീട്ടിലെത്തി.ഷറഫിൻ്റെ സുഹൃത്ത് നിസ്സാമിനൊപ്പം മദ്യപിച്ചു.മദ്യലഹരിയിലായ ആഷിമിനെ നിർബന്ധിച്ച് ഷറഫ് വീട്ടിൽ കിടത്തി. തളർന്ന് കിടന്ന ആ ഷാമിനെ വെട്ട് കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ഷെറഫും, നിസ്സാ മുംകൂടി വീടിന് സമീപത്തെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു.മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. പൂയപ്പള്ളി പോലീസ് കേസെടുത്തു.കൊട്ടാരകക്കര റൂറൽ എസ് പിയുടെയും ആർ ഡി ഓ യുടെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു മേൽനടപടികൾ സ്വീകരിച്ചു.പ്രതികളെ റിമാൻഡ് ചെയ്തു 

green media vision

You may also like

Leave a Comment