29 C
Kollam
Monday, June 14, 2021
spot_img

വീട്ടിൽ വാറ്റ്ചാരായം പിടിക്കാനെത്തിയ പൊലീസ് കഞ്ചാവും പിടികൂടി

ഓയൂർ: കൊല്ലം അമ്പലംകുന്ന് ചെറുവക്കലിൽ വാറ്റി കുടിച്ചു കൊണ്ടിരുന്നമൂന്ന് പേരെ പൂയപ്പള്ളിപോലീസ് അറസ്റ്റ് ചെയ്തു . ചാരായം വാറ്റുപിടിക്കാനെത്തിയ പോലീസ് പരിശോധനയിൽ കഞ്ചാവും പിടികൂടി . ചെറുവക്കൽ കോട്ടൂർകുന്നിൽ ഇടയിറത്തു വീട്ടിൽ ഷിബു എന്നു വിളിക്കുന്ന പ്രകാശൻ്റെ ഫാം ഹൗസിൽ ചാരായത്തിനായി പരിശോധന നടത്തുന്നതിനിടയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു കഞ്ചാവും,വ്യാജചാരായവും, വാറ്റുപകരണങ്ങളും, കഞ്ചാവ് സൂക്ഷിച്ചിരുന്ന കാറും പിടിച്ചെടുത്തു. ഇളമാട് , ചെറുവക്കൽ ഇടയിറത്ത് വീട്ടിൽ പ്രകാശ് എന്ന (ഷിബു – 44), ഇളമാട് സുധാമന്ദിരത്തിൽ സുഭാഷ് (42), ചെറുവക്കൽ, ലിറ്റിൽ ഫ്ലവറിൽ റോജി കുഞ്ഞപ്പി (51) എന്നിവരാണ് അറസ്റ്റിലായത്.ഇവർ ഇവിടെ മദ്യപിക്കാൻ എത്തിയതാണെന്നു പോലീസ് പറയുന്നു . ഇളമാട് കോട്ടൂർ കുന്നിൽപ്രകാശിൻ്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ ചാരായംവാറ്റുന്നതായി രഹസ്യവിവരംലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസംവൈകിട്ട് 6 മണിയോടെ പോലീസ് ഫാം ഹൗസിൽ നടത്തിയറെയ്‌ഡിലാണ് മൂവരും പിടിയിലായത്.പ്രകാശിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.24 പി – 3729 രജിസ്റ്റർ നമ്പരിലുള്ള ഉന്നോവ കാറിൽ സൂക്ഷിച്ചിരുന്ന 710 ഗ്രാംകഞ്ചാവും 30- ഗ്രാമിന്റെ രണ്ട് പൊതികൾ അടുക്കളയിൽ നിന്നും 650 ഗ്രാമിൻ്റെ പൊതി വീട്ടിലെ ബെയിസനിൽ നിന്നുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു പൊതികളും വീട്ടിൽ ബേവിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമാണ് പിടിച്ചെടുത്തത്.കൂടാതെ അരബോട്ടിൽ വാറ്റുചാരായവും കോടയും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
കിലോയ്ക്ക് 30000 രൂപ നിരക്കിൽ ഇടുക്കിയിൽ നിന്നാണ് കഞ്ചാവ്
വാങ്ങിക്കൊണ്ട് വന്ന് ചെറു പൊതികളാക്കി ആവശ്യക്കാർക്ക്
വിറ്റുവരികയായിരുന്നു എന്ന്പോലീസ് പറഞ്ഞു. പൂയപ്പള്ളി സബ് ഇൻവെക്ടർ നസീർ, എസ്.ഐ.ഗോപീചന്ദ്രൻ, എ.എസ്.ഐ.രാജേഷ്,
എസ്.സി.പി.ഒമാരായ സജു, ബിനു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ്റെയ്‌ഡിൽ പങ്കെടുത്തത്.പൂയപ്പള്ളി പോലീസ് കേസെടുത്തു ഇവരെ കോടതിയിൽ ഹാജരാക്കി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles