
വീഡിയോ ലിങ്ക്.……………….https://fb.watch/86Bfp6Kzqu/
കൊല്ലം: മയ്യനാട് കക്കോട്ടുമൂലയിൽ ഇന്നുപുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം കോയിക്കൽ വീട്ടിൽ ഐസക്ക് വർഗീസിന്റെ ഓട്ടോറിക്ഷയാണ്സാ മൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചതായി സംശയിക്കുന്നത് പുലർച്ചെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പുറത്തേയ്ക്കു നോക്കുമ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നതായി കണ്ടത്. ഉടൻതന്നെ ഐസക്ക് വർഗീസ് വാഹനത്തിന്റെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷയുടെ പിൻഭാഗം പൂർണ്ണമായി കത്തി നശിച്ചിരുന്നു. ഏക വരുമാനമാനമാർഗമായ വാഹനം കത്തിനശിച്ചതിന്റെ വിഷമത്തിലാണ് ഐസക്ക് .ഇരവിപുരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി കേസെടുത്തു അനേഷണം ആരംഭിച്ചു. മയ്യനാട് കാക്കോട്ടുമൂല കേന്ദ്രീകരിച്ചു ഏറെ നാളായി കുറ്റകൃത്യങ്ങൾ പെരുകുന്നതായി പോലീസിന്റെ ക്രൈം ഡിപ്പാർട്ടമെന്റ് തന്നെ പറയുന്നുണ്ട്