26.7 C
Kollam
Wednesday, May 18, 2022
spot_img

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും മകളേയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു

കൊട്ടിയം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും പിതാവിനേയും ആക്രമിച്ച സഹോദരങ്ങളെ പോലീസ് പിടികൂടി. ഉമയനല്ലൂർ പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ ബിജു മകൻ ഗോകുൽ (20), സഹോദരൻ വിശാഖ് (19) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം ജോലിക്കെത്തിയെ ഷറഫുദ്ദിനെ മദ്യപിച്ച് ജോലി തടസപ്പെടുത്തി. ഈ വിവരം ഷറഫുദ്ദീൻ വാടകവീടിന്റെ ഉടമയെ അറിയിച്ചു. തുടർന്ന് ഇവർ രണ്ടു പേരും ഷറഫുദ്ദീന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തടസപ്പെടുത്താൻ ശ്രമിച്ച് ഇയാളുടെ യുവതിയായ മകളേയും ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനിയുണ്ടാക്കി. മകളുടെ പരാതിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇവർക്കെതിരെ കൊട്ടിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. ഇവരെ പുതുച്ചിറയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. കൊട്ടിയം സബ്ബ് ഇൻസ്പെക്ടർമാരായ സുജിത് ബി നായർ, ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാൻ എസ്.സി.പി.ഒ ബീന, സി.പി.ഒ പ്രവീൺചന്ദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റു ചെയ്തു

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles