25.9 C
Kollam
Friday, January 28, 2022
spot_img

വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ രണ്ടാമനെയും അറസ്റ്റ് ചെയ്തു

കിളികൊല്ലൂർ : വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒളി വിലായിരുന്ന രണ്ടാമനും പോലീസ് പിടിയിലായി. തിരുവനന്തപുരം തിരുവല്ലം ബേങ്കുഴി വിളയിൽ അയ്യപ്പൻ മകൻ കൊല്ലൻ ബാബു എന്ന് വിളിക്കുന്ന ബാബു (50) ആണ് പോലീസ് പിടിയിലായത് കഴിഞ്ഞ ആഴ്ചയിൽ കിളികൊല്ലൂർ കല്ലുംതാഴം കാവേരി നഗർ -4 ആമിന മൻസിലിൽ അയൂബിന്റെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് വീടിന്റെ കിടപ്പ് മുറിയിൽ ഉറങ്ങിക്കിടന്ന അയൂബിന്റെ ഭാര്യയുടെ കഴുത്തിൽ കിടന്ന നാല് പവൻ തൂക്കം വരുന്ന സ്വർണമാല കവർച്ച ചെയ്ത കേസിലെ പ്രതിയാണ് തിരുവനന്തപുരം മണക്കാട് നിന്നും കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഇയാളുടെ കൂട്ടു പ്രതിയായിരുന്ന കബീർ എന്നയാളെ രണ്ട് ദിവസം മുമ്പ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി. എസി ന്റെ നിർദേശപ്രകാരം കൊല്ലം അസി. പോലീസ് കമ്മീഷണർ ജി.ഡി വിജയകുമാ റിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് കുമാർ കെ, എസ്.ഐ -മാരായ ശ്രീനാഥ്, അനീഷ് എ.പി താഹകോയ എസ്.സി.പി.ഒ ഡെൽഫിൻ ബോണിഫസ്, സി.പി.ഒ സാജ് , എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles