24.9 C
Kollam
Tuesday, January 25, 2022
spot_img

“വീകം “ചിത്രീകരണം ആരംഭിച്ചു

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു തികഞ്ഞ സൈക്കോ ത്രില്ലർ സിനിമയാണ് “വീകം ” കുമ്പാരീസ് സത്യം മാത്രമേ ബോധിപ്പിക്കു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ചിത്രീകരണം ഒക്ടോബർ 18 തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിച്ചു. അതാ മൂവീസ് ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം ഷീലു എബ്രഹാമാണ് നിർമ്മിക്കുന്നത്. കാലത്തു നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. എബ്രഹാം മാത്യു ഫസ്റ്റ് ക്ലാസ്സ് നൽകി, നേരത്തെ എബ്രഹാം മാത്യു ദിനേശ് പ്രഭാകർ ധനേഷ് രവീന്ദ്രൻ, സാഗർ,ലാൽസ്,സിബി എബ്രഹാം, മുത്തുമണി, ഷീലു എബ്രഹാം, ഡയാന ഹമീദ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഷീലു എബ്രഹാം മുത്തുമണി,ബേബി ശ്രേയ,എന്നിവരാണ് ആദ്യ രംഗത്തിൽ . ധ്യാൻ ശ്രീനിവാസൻ ഫിലിം എബ്രഹാം ദിനേശ് പ്രഭാകർ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അജു വർഗീസ്,സിദ്ദിഖ്, ജി സുരേഷ് കുമാർ, ഡേവിഡ് ഡയാന, ഹമീദ് സുന്ദരപാണ്ഡ്യൻ, സൂര്യ, ഡോക്ടർ സുനീർ  എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം വില്യം ഫ്രാൻസ്, ധനേഷ് രവീന്ദ്രൻ ഛായാഗ്രഹണവും,ഹരീഷ് എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം പ്രദീപ് എം. വി, മേക്കപ്പ് അമൽ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സനോജ് സജീവൻ, അസോസിയേറ്റ് ഡയറക്ടർ എസ് സംഗീത്ജോയ്, ബഷീർ ഹുസൈൻ, മുകേഷ് മുരളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിജു അഗസ്റ്റിൻ, ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles