കൊച്ചി: കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനര്‍നിയമന ത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ഫോറം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
അതേ സമയം പോരാട്ടം അവസാനിപ്പിക്കില്ലെന്നും നാളെ തന്നെ ഡിവിഷന് ബെഞ്ചിനെ സമീപിക്കുമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ഹര്‍ജി ഫയലില്‍പ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരി ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ വാദം വിശദമായി തന്നെ കോടതിയില്‍ നടന്നിരുന്നു. ഹർജിക്കാരന്റെയും സര്‍ക്കാരിന്റെയും വാദം കോടതി കേട്ടിരുന്നു. കൃത്യമായ നടപടി ക്രമങ്ങളിലൂടെയായി രുന്നു നിയമനം നടന്നത് എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഗവര്‍ണര്‍ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാണ് നിയമനം നടത്തിയിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു