24.8 C
Kollam
Monday, August 15, 2022
spot_img

വിസ്മയക്കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട:വിസ്മയക്കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ശരിവച്ചാണ് മജിസ്‌ട്രേറ്റ് എ ഹാഷിം ജാമ്യാപേക്ഷ തള്ളിയത്. കോളിളക്കം സൃഷ്ടിച്ച വിസിമയ ദുരൂഹമരണകേസില്‍ പ്രതി ഭര്‍ത്താവായ കിരണിനുവേണ്ടി അഡ്വ. ബി എ ആളൂരാണ് കോടതിയില്‍ വെള്ളിയാഴ്ച വാദമുഖങ്ങള്‍ ഉയര്‍ത്തിയത്ആത്മഹത്യാപ്രവണതയുള്ള വ്യക്തിയാണ് വിസ്മയയെന്നും കിരണും ഭാര്യയും സൗഹൃദത്തിലായിരുന്നു അന്നേദിവസമെന്നും സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള പ്രതിക്ക് ജാമ്യം നല്‍കി പുറത്തുവിടണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍ വിസ്മയ തൂങ്ങിമരിച്ചതാണോയെന്നകാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുന്നതിനിടെയയാണ് കോവിഡ് ബാധിതനായി പ്രതി ജയില്‍ ആശുപത്രിയിലായതെന്നും പ്രോസിക്യൂട്ടര്‍ കാവ്യാനായര്‍ വാദിച്ചു. ഈ വാദമാണ് കോടതി ശരിവച്ചത്.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles