28.9 C
Kollam
Saturday, July 31, 2021
spot_img

വിഷുക്കണി ഒരുക്കാൻ കൃഷ്ണനെത്തി                                       


അഞ്ചൽ; മേടവിഷുവിന്കണികാണാൻ കമലനേത്രന്റെ പ്രതിരൂപങ്ങൾ വിൽപ്പനയ്ക്കായി എത്തിത്തുടങ്ങി  കോവിഡ് കാലമാണ് അതിജീവനത്തിന്റെ കാലം എന്നാലും മലയാളിക്ക് വിഷു ഐശ്വര്യത്തിന്റെയും നൻമയുടെയും പ്രതീകമാണ് ഏപ്രിൽ പതിനാലിന് ലോകത്തെവിടെ മലയാളി ഉണ്ടെങ്കിലും വിഷു കൈനീട്ടവും വിഷുസദ്യയും അവർക്ക് ഗൃഹാതുരത്വവും ഉണർത്തുന്ന ഓർമ്മയാണ് .മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അച്ഛനറെയും അമ്മാവന്മ്മാരുടെയും ഒക്കെ  കയ്യിൽ നിന്നും വിഷുക്കൈനീട്ടം  വാങ്ങുക എന്നത് എന്നത്  മലയാളികൾ തുടരുന്ന ആചാരം തന്നെയാണ് മേടവിഷുവിന്   ഒരു കുഞ്ഞു കൃഷ്ണനില്ലാതെ കാണിക്കാഴ്ചയൊരുക്കാൻ  പറ്റില്ല എന്നതാണ് വാസ്തവം ഇന്ന് വഴിയോരങ്ങളിൽ മനോഹരമായ കൃഷ്ണരൂപങ്ങളുമായി  സ്ഥാനം പിടിച്ചിരിക്കുകയാണ് രാജസ്ഥാൻ സ്വാദേശികളായ  നാടോടികൾ പലവർണ്ണങ്ങളിലും  മന്ദഹാസം തൂകി നിൽക്കുന്ന കൃഷ്ണന്റെ  മനോഹരമായ പ്രതിരൂപങ്ങൾ കാഴ്ചക്കാരെ വല്ലാതെ ആകർഷിക്കും “പീതാംബരം കെട്ടി വാലിട്ടുടുത്തു കരിമഷിയെഴുതിയ കാർവർണ്ണന്റെ  ” പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച സുന്ദര രൂപങ്ങൾക്ക് രണ്ടായിരം മുതൽ  ഇരുനൂറ്റമ്പത്‌ രൂപവരെ വിലയുണ്ട്  ഒറ്റക്കാഴ്ചയിൽ ഇ രൂപങ്ങൾ ആരും ഇഷ്ടപെടും സമ്പൽമൃദ്ധിയുടെ വിഷുക്കാഴ്ചയൊരുക്കുന്ന മലയാളിക്ക്  കണിക്കാഴ്ചകൾക്കൊപ്പം  ഒരു കുഞ്ഞു കൃഷ്ണനുംകൂടി ഉണ്ടെങ്കിൽ അതൊരു നിറക്കാഴ്ചതന്നെ  അതുകൊണ്ടുതന്നെയാണ്  മലയാളിയുടെ മനസ്സറിയുന്ന  വടക്കേ ഇന്ത്യക്കാർ നൂറുകണക്കിന് രൂപങ്ങളുമായി വഴിയോരത്തു തമ്പടിച്ചിരിക്കുന്നതും  അഞ്ചൽ മാർക്കറ്റിനു സമീപം കൃഷ്‍ണരൂപങ്ങൾ വിൽപ്പനയ്ക്കായി വച്ചിരിക്കുന്നകാഴ്ചയാണിത് 

റിപ്പോർട്ട് ;സുരേഷ് ചൈത്രം
 GREEN MEDIA VISION

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles