അഞ്ചൽ: വിവാഹ വാഗ് ദാനംൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവന്ന യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആയുർ അകമൺ അഖിൽ ഭവനിൽ അഖിൽ (19) ആണ് അറസ്റ്റിലായത്.വിവാഹ വാഗ്ദാനം നൽകിയ ശേഷം ഏറെനാളായി പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയും പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു വരികയുമായിരുന്നുവത്രേ. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ കാണാതിരുന്നതിനാൽ മാതാപിതാക്കൾ ഏരൂർ പൊലീസിൽ പരാതിനൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അഖിൽ തട്ടിക്കൊണ്ടുപോയതാണെന്നും തുടർന്ന് ഇരുവരേയും ആയൂർ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തത് . പെൺകുട്ടിയെ വൈദ്യ പരിശോധനക്കുവിധേയമാക്കിയ ശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു. അഖിലിനെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു