27.6 C
Kollam
Wednesday, May 18, 2022
spot_img

വിവാഹത്തോട് താൽപ്പര്യമില്ലെന്ന് ഐശ്വര്യാ ലക്ഷ്മി

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് വളര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് അര്‍ച്ചന 31 നോട്ട് ഔട്ട്. ഒരുപാട് വിവാഹ ആലോചനകള്‍ നടക്കുകയും വിവാഹിതയാകാന്‍ വൈകുന്നതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെയുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. സിനിമ റിലീസിനു ഒരുങ്ങവേ വിവാഹത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഐശ്വര്യ. വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനോട് തനിക്ക് വിശ്വാസമില്ലെന്നാണ് നടി പറയുന്നത്. ഒരാളെ കൂടെ കൂട്ടണമെന്ന് ആഗ്രഹം തോന്നുന്ന സമയത്ത് വിവാഹം കഴിക്കും. ഒരു സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫില്‍ പങ്കാളിയായി വിളിക്കുന്നതിനോട് എനിക്ക് വിശ്വാസമില്ല. ഇതുവരെ ഒരിടത്തും ഞാനിത് തുറന്ന് പറഞ്ഞിട്ടില്ല.

 എനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല എന്നുള്ളത് സുഹൃത്തുക്കള്‍ക്ക് അറിയാം, അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലതുപോലെ അറിയാം.അറേഞ്ചിഡ് മ്യാരേജിന് തയ്യാറല്ലെന്നും ഐശ്വര്യ വ്യക്തമാക്കി. ”ജോലി എന്ത് തന്നെ ആയാലും പ്രശ്‌നമില്ല എന്നാല്‍ സാമ്പത്തിക ഭഭ്രതയുണ്ടാവണം. പണ്ട് സിനിമയില്‍ നിന്നുള്ള ആള്‍ വേണ്ടെന്ന് ആയിരുന്നു. സംസാരിക്കുന്നത് മൊത്തം സിനിമ ആയി പോകുമോ എന്നായിരുന്നു സംശയം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സിനിമയില്‍ ആണെങ്കില്‍ എന്‍റെ ജോലിയേയും മനസ്സിലാക്കുന്ന ആളായിരിക്കണം. ഏകദേശം തന്നെപ്പോലെ വൈബുള്ള ഒരാളായിരിക്കണമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles