30.9 C
Kollam
Tuesday, August 3, 2021
spot_img

വിവാദ ചികിത്സകൻ മോഹനൻ വൈദ്യർ അന്തരിച്ചു


തിരുവനന്തപുരം :വിവാദ ആയുർവേദ ചികിത്സകളുമായി രംഗത്തെത്തിയ മോഹനൻ വൈദ്യർ അന്തരിച്ചു. മെഡിക്കൽ കോളേജിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് ശ്വാസം മുട്ടൽ സംബന്ധമായ ചികിത്സയിലായിരുന്നു. പല നാട്ടു മരുന്നുകളും സമൂഹത്തിൽ പ്രചരിപ്പിച്ച ഇദ്ദേഹം പലപ്പോഴും വിവാദനായകനായിരുന്നു. മോഹനൻ വൈദ്യൻ നടത്തിയ അശാസ്ത്രീയ ചികിത്സ കാരണമുണ്ടായ മരണത്തെത്തുടർന്ന് നരഹത്യയ്ക്ക് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയുണ്ടായിട്ടുണ്ട്.ഇദ്ദേഹത്തിന് ചികിത്സ നടത്താനുള്ള നിയമപരമായ യോഗ്യതയില്ലെങ്കിലും വിവിധ രോഗങ്ങൾക്ക് ചികിത്സ ചെയ്തിരുന്നു .താൻ ആരെയും ചികിത്സിക്കാറില്ല എന്നും ആരുടെ കയ്യിൽ നിന്നും ഫീസ് വാങ്ങാറില്ല എന്നുമാണ് മോഹനൻ നായർ അവകാശപ്പെടുന്നത്.കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന് മോഹനൻ വൈദ്യരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. മരണം ഇല്ല, കാൻസർ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങൾ പല വേദികളിലും നടത്തിയിരുന്ന മോഹനൻ നായർ. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത പ്രസ്താവനകൾ നടത്തിയിരുന്നു
കോവിഡ് 19 വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ മോഹനന്‍ വൈദ്യര്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു
കോവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന് മോഹനന്‍ വൈദ്യര്‍ അവകാശപ്പെട്ടിരുന്നു. തൃശൂരിലെ മോഹനന്‍ വൈദ്യരുടെ പരിശോധനാ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കോവിഡ് 19 രോഗത്തിന് വ്യാജ ചികിത്സ നടത്തുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പാരമ്പര്യ ചികിത്സകന്‍ എന്നവകാശപ്പെടുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരിയുടെ മരണം സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു വിഷയത്തില്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയ മോഹനന്‍ വൈദ്യര്‍. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനോടും ആരോഗ്യപ്രവര്‍ത്തകരോടും മാപ്പു പറയുന്നതായുളള മോഹനന്‍ വൈദ്യരുടെ വാട്‌സ്ആപ്പ് വീഡിയോയും പ്രചരിച്ചിരുന്നു

Related Articles

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles