24.9 C
Kollam
Friday, October 29, 2021
spot_img

വിലതകര്‍ച്ച രൂക്ഷം; ഈറ അറകളില്‍ ഉള്ളി സംഭരിച്ച് തമിഴ് കര്‍ഷകർ

പത്തനാപുരം : തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍ മഴ ശക്തമായതോടെ വില തകര്‍ച്ച കാരണം വിളവെടുത്ത ചെറിയ ഉള്ളി വിപണിയിലേക്ക് എത്തിക്കാനാകുന്നില്ല. ഈറ അറകളില്‍ ഉള്ളി സൂക്ഷിച്ച് കര്‍ഷകര്‍. കീടനാശിനി ഉപയോഗിക്കാതെ പ്രകൃതിദത്തമായ ശീതീകരണ സംവിധാനമാണ് ഈറ അറകള്‍. ഇവിടെ പ്രത്യേക അറകളിൽ സൂക്ഷിക്കുന്ന ചെറിയ ഉള്ളികള്‍ നല്ല വില ലഭിക്കുമ്പോഴും മഴ കുറയുന്ന സാഹചര്യത്തിലും വിപണിയിലേക്ക് എത്തിക്കും. ജലാശയങ്ങളുടെ സമീപങ്ങളിലാണ് ഈറ ഉപയോഗിച്ച് ഉള്ളി ശേഖരിക്കാനുള്ള അറ ഉണ്ടാക്കുന്നത്. അറയ്ക്കുള്ളിൽ വായുസഞ്ചാരം ഉള്ളതിനാൽ ആറ് മാസം വരെ കേടു കൂടാതിരിക്കും. വശങ്ങളില്‍ ഈറ വച്ച് ഭിത്തി നിർമിക്കും മേല്‍ക്കൂരയില്‍ ഓല ഉപയോഗിക്കും. സാധാരണയായി വില തകർച്ചയുണ്ടാകുമ്പോഴാണ് അറകളിലെ സംഭരണികളിൽ കർഷകർ ഉള്ളി ശേഖരിച്ച്വയ്ക്കുന്നത്. തെങ്കാശി ജില്ലയിലെ ഇലത്തൂര്‍, തോവാള എന്നിവിടങ്ങളാണ് ഉള്ളി സംഭരണകേന്ദ്രങ്ങള്‍. എല്ലാ പാടങ്ങളിലും ഒരേ സമയം ഉള്ളി വിളവെടുക്കുമ്പോൾ കുറഞ്ഞ വിലയേ കർഷകർക്ക് കിട്ടുകയുള്ളൂ. ഇവിടെ ശേഖരിക്കുന്ന ഉള്ളി ആറുമാസം വരെ കേടുകൂടാതിരിക്കുമെന്നതിനാൽ വില വർധിക്കുമ്പോഴാണ് വിൽപന നടത്തുന്നത്. 

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles