26.9 C
Kollam
Thursday, October 6, 2022
spot_img

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യാ ശ്രമം തടവുകാരൻ ആശുപത്രിയിൽ

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ജയിൽപുള്ളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം കഠിനതടവ് അനുഭവിക്കേണ്ട സദനാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. സദൻ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനകത്തെ നിര്‍മാണ യൂണിറ്റിൽ ജോലി ചെയ്തു വരികയാണ്.ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്ത് മുറിക്കാൻ ശ്രമിച്ചെന്നാണ് ജയില്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. കഴുത്തിൽ സാരമായി പരിക്കേറ്റ സദനെ ജയില്‍ ജീവനക്കാര്‍ ഉടൻ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്ത് സാഹചര്യം മൂലമാണ് സദന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് വ്യക്തമല്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.

Related Articles

Stay Connected

22,036FansLike
3,514FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles