24.9 C
Kollam
Wednesday, July 28, 2021
spot_img

വിനീത് അനിലിന്റെ തമിഴ് മ്യൂസിക്കൽ ആൽബം ‘കൺ വിഴിത്താൽ ‘

കൺ വിഴിത്താൽ ആൽബത്തിന്റെഅണിയറപ്രവർത്തകർ

 മലയാളികളായ  യുവതീ  – യുവാക്കൾ ഒരുക്കുന്ന തമിഴ് മ്യൂസിക്കൽ വീഡിയോ ആൽബമാണ്  ‘കൺ വിഴിത്താൽ.  സുലു  ആന്റ് സല്ലു  പ്രൊഡക്ഷൻസിന്റെ  ബാനറിൽ  ഷഹീൻ, നിസാം  എന്നിവർ  ചേർന്ന്   നിർമിക്കുന്ന ആൽബം  യുവ  ചലച്ചിത്ര താരം വിനീത് അനിൽ സംവിധാനം ചെയ്യുന്നു. ഹൃദയസ്പർശമായ അഗാധ പ്രണയം പശ്ചാത്തലമാക്കിയുള്ളതാണ് ആൽബം. കണ്ണു  തുറന്നാൽ എന്നാണ്  കൺ  വിഴിത്താൽ എന്ന  വാചകത്തിന്റെ  അർത്ഥം.ഷഹീൻ, നയന രാജൻ, വിഷ്ണു ഗംഗാധർ,  നിസാം,  ഡോ:  അഫിൻ സലിം,  ഗൗരി കൃഷ്ണ, വിഷ്ണു  ജി. റാം എന്നിവരാണ് താരങ്ങൾ. ഗാനരചന, സംഗീതം: അക്ഷയ്രാജ്. ഗായകർ : നജീം അർഷാദ്,  അമൃത ജയകുമാർ.കഥ :ഷഹീൻ.  ഛായാ ഗ്രഹണം : ശ്രീനി  ജി. എസ്‌.  എഡിറ്റിംഗ് : അനുരാജ്  രാജശേഖരൻ. മേക്കപ്പ് , കോസ്‌റ്റ്യൂംസ് : ഷീജ എം ഐ എ. കലാസംവിധാനം: ബിനു ഗിന്നസ്. പ്രൊ ഡക്ഷൻ കൺട്രോളർ : വിഷ്ണു  ഗംഗാധർ .  പി ആർ ഒ : റഹിം പനവൂർ. സ്റ്റിൽസ് : ഐസക്ക് ജോർജ് . അസിസ്റ്റന്റ് ഡയറക്ടർമാർ :  സുജി എസ്‌ . നായർ,  തുഷാര  ആർ.  മ്യൂസിക്ക് പ്രോഗ്രാമിംഗ് : ജോയ് ജിനിത്ത്. വയലിൻ: നന്ദു ജി. എസ്‌. ഹെലിക്യാം :ജോബൻ  കൊട്ടാരക്കര  തിരുവനന്തപുരം, വർക്കല എന്നിവിടങ്ങളിലായി   ആൽബത്തിന്റെ ചിത്രീകരണം  പൂർത്തിയായി.    ഒരു  കുടയും  കുഞ്ഞുപെങ്ങളും  എന്ന  സീരിയലിലും  യോദ്ധ  എന്ന  മോഹൻലാൽ ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുള  വിനീത് അനിൽ   പ്രേക്ഷകർക്ക്  സുപരിചിതനാണ് . വിനീത് സംവിധാനം  ചെയ്യുന്ന  ആറാമത്തെ  ആൽബമാണിത്.    
 

പി ആർ  ഒ ; റഹിം  പനവൂർ  

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles