29 C
Kollam
Monday, June 14, 2021
spot_img

വിനയന്റെ ചരിത്ര സിനിമ പത്തൊൻപതാം നൂറ്റാണ്ട് അണിയറയിൽ

കൊച്ചി : സംവിധായകൻ  വിനയന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ നായക വേഷത്തില്‍ എത്തുന്ന സിനിമ പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാകൂര്‍ പശ്ചാത്തലമാക്കിയുളള കഥയാണ് പറയുന്നത്. ശ്രീഗോകുലം മൂവീസിന്‌റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിജു വില്‍സണിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇനി ഒരു മാസത്തെ ഷൂട്ടിംഗ് കൂടിയാണ് സിനിമയ്ക്ക് ബാക്കിയുളളത്.കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഒത്തിരി ഹോം വര്‍ക്ക് അതിനായി ചെയ്തിട്ടുണ്ട്. അതില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഏതാണ്ട് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്, വിനയന്‍ പറഞ്ഞു.

ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്‌ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററില്‍ കാണിക്കുവാന്‍ കഴിയും, നിങ്ങള്‍ പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണും എന്നൊക്കെയുള്ള പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് പോകാം വിനയന്‍ തന്റെ പുതിയ സിനിമയെ കുറിച്ച് പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles