അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ എംഎൽഎ പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് ജാമ്യം റദ്ദാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതിഅംഗീകരിച്ചു.