29.9 C
Kollam
Sunday, January 23, 2022
spot_img

വിദ്യാത്ഥിനിക്ക് നേരെ ക്രൂരപീഡനം ; ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ കോളെജ് വിദ്യാര്‍ഥിനിക്കു നേരെ ക്രൂരപീഡനം. ബലാത്സംഗശ്രമം ചെറുത്ത യുവതിയെ പ്രതി കല്ലുകൊണ്ട് തലയ്ക്കിടിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളെജിലേക്ക് പോകുകയായിരുന്ന 21കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാള്‍ കീഴ്‌പ്പെടുത്തുകയും വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു.

വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ വീണ്ടും ആക്രമിക്കുകയും മുഖത്തു കല്ലുകൊണ്ടിടിച്ചു പെണ്‍കുട്ടിയെ അവശനിലയിലാക്കി യെങ്കിലും പെണ്‍കുട്ടി എങ്ങനെയൊ ക്കെയോ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ ഇയാള്‍ രക്ഷപ്പെട്ടു. പൊലീസ് നായ കൊട്ടൂക്കര ബസ് സ്‌റ്റോപ്പുവരെ മണംപിടിച്ചു പോയി. പ്രതി ബസില്‍ ക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം. അര്‍ദ്ധനഗ്നയായിട്ടായിരുന്നു പെണ്‍കുട്ടി അഭയം തേടിയതെന്നും ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഷാള്‍ പെണ്‍കുട്ടിയുടെ വായില്‍ കുത്തിക്കയറ്റി യിരുന്നുവെന്നും, കൈകള്‍ കെട്ടിയിരുന്നു വെന്നും ഇവർ വ്യക്തമാക്കി. വെളുത്ത് തടിച്ച്‌ മീശയും താടിയുമില്ലാത്ത ആളാണ് പ്രതിയെന്നും അയാളെ താന്‍ മുന്‍പ് കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചുവെന്നും പ്രതിയെ ഉടന്‍തന്നെ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതി മലയാളിയെ ന്നാണ് സൂചനയെന്നും എസ്.പി പറഞ്ഞു. പരിസരത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles