26.1 C
Kollam
Friday, May 20, 2022
spot_img

വിദേശത്ത് നിന്ന് ലഭിക്കുന്ന പണം വെളുപ്പിക്കാൻ മൂന്നാറിൽ റിയൽ എസ്റ്റേറ്റ് കമ്പനി : പോപ്പുലർ ഫ്രണ്ടിനെതിരെ ഇ.ഡി

ലക്‌നൗ: പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്ത് നിന്ന് ലഭിക്കുന്ന പണം വെളുപ്പിക്കാൻ മൂന്നാറിൽ റിയൽ എസ്റ്റേറ്റ് കമ്പനി രൂപീകരിച്ചെന്ന് ഇ.ഡി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിച്ചത് എന്നും ഇ.ഡി പറയുന്നു. ലക്‌നൗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നേതാക്കൾക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അബ്ദുൾ റസാഖ് ബിപി എന്ന അബ്ദുൾ റസാഖ് പീടിയക്കൽ, അഷ്‌റഫ് എംകെ എന്ന അഷറഫ് ഖാദിർ എന്നിവർക്കെതിരെയാണ് പുതിയ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മൂന്നാർ വില്ല വിസ്ത പദ്ധതി’ എന്ന പേരിൽ മൂന്നാറിൽ സ്ഥാപിച്ച റിയൽ എസ്റ്റേറ്റ് കമ്പനി വഴിയാണ് ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കള്ളപ്പണം വെളുപ്പിച്ചത്. വിദേശരാജ്യങ്ങൾക്ക് പുറമെ രാജ്യത്തിനകത്ത് നിന്നും ഇവർ പണം ശേഖരിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കലായിരുന്നു പ്രധാന ലക്ഷ്യം. കണക്കിൽ പെടാത്തതും, ഉറവിടം വ്യക്തമല്ലാത്തതുമായ പണമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നതെന്നും ഇതിൽ പറയുന്നു

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles